രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2,66,598 ആയി ഉയര്‍ന്നു; ഇന്നലെ മാത്രം 9987 പേര്‍ക്ക് രോഗം

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 9000ന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9987 പേര്‍ക്ക് വൈസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,66,598 ആയി.

ആദ്യമായി മരണസംഖ്യ 300 കടന്നു. ഒരു ദിവസത്തിനുള്ളില്‍ 331 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 7466 ആയി. 1,29,215 പേര്‍ രോഗമുക്തരായി. 1,29,917 പേര്‍ ചികിത്സയിലാണ്. രോഗമുക്തരാകുന്നവരുടെ എണ്ണം 50 ശതമാനത്തിനാടുത്താണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular