ലുലു മാൾ ജൂണ്‍ 9ന് തുറക്കും

സുരക്ഷിതമായ ഷോപ്പിങ്ങ് ഉറപ്പുവരുത്തി ലുലു

കൊച്ചി- ലോക്ഡൗണ്‍ ഇളവുകള്‍ക്ക് അനുസൃതമായി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂണ്‍ ഒമ്പതിന് പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്‍ച്ച് 24 ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച മാളുകള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്റര്‍ടെയിന്‍മെന്റ് സോണുകളുടേയും, സിനിമാ തിയേറ്ററുകളുടേയും സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും.

ലോക്ക്ഡൗണിന് ശേഷം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഒരു ഷോപ്പിങ്ങ് ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പിലാണ് ലുലു മാനേജ്‌മെന്റ്.
തിരിച്ചറിയപ്പെട്ട റെഡ് സോണുകളില്‍ നിന്നുമുള്ള പ്രാതിനിധ്യം പൂര്‍ണ്ണമായും ഒഴിവാക്കുവാനായി എല്ലാ ഉപഭോക്താക്കളും, റീട്ടെയിലര്‍മാരും, വെന്റര്‍മാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പുനരാരംഭത്തിന് മുന്നോടിയായി എല്ലാ സ്‌റ്റോറുകളും ഏറ്റവും മികച്ച രീതിയില്‍ത്തന്നെ ശുചിയാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. മാളിലെ പൊടിയുടെ സാന്നിധ്യം കഴിയാവുന്നത്ര കുറയ്ക്കുവാനായി എസി യൂണിറ്റുകള്‍, എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍, മറ്റ് ഫില്‍റ്ററുകള്‍ എന്നിവ സ്ഥിരമായി വൃത്തിയാക്കുന്നുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനം ആവശ്യമാകുന്നപക്ഷം റീട്ടെയില്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് ‘ഡിസിന്‍ഫെക്ടന്റ് ടീമുമായി’ ബന്ധപ്പെടാന്‍ സൗകര്യമുണ്ടാകും.

മാളിനുള്ളിലെ പൊതുസ്ഥലങ്ങളും, ഉപഭോക്താക്കളുമായി സമ്പര്‍ക്കം വരുന്ന എല്ലായിടങ്ങളും സാനിറ്റേഷന്‍ ടീം ചെറിയ ഇടവേളകളില്‍ അണുവിമുക്തമാക്കും. മാളിലുടനീളം സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഏതു സാഹചര്യത്തേയും നേരിടുന്നതിനും പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോണ്‍സ് ടീം സദാസമയവും പ്രവര്‍ത്തനനിരായിരിക്കും. മാളിലുടനീളം 1.5 മീറ്റര്‍ അകലം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്റ്റിക്കറുകളും പോസ്റ്ററുകളും ഇതിനകം തന്നെ പതിച്ചുകഴിഞ്ഞു,

ഇത് അവശ്യമായ സാമൂഹിക അകലം പാലിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് സഹായകമായിരിക്കും.
ഇതിനോടൊപ്പം തന്നെ സാമൂഹ്യ അകലം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും, മറ്റ് സര്‍ക്കാര്‍ നിര്‍ദേശങ്ങളും മാളിന്റെ അനൗണ്‍സ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ചെറിയ ഇടവേളകളില്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതാണ്.

മാളിലെ താപനില 24 ഡിഗ്രിയ്ക്കും 30 ഡിഗ്രിയ്ക്കുമിടയില്‍ സജ്ജീകരിക്കും. ശുദ്ധവായു ലഭ്യമാക്കുവാനും, അശുദ്ധവായുവിനെ പുറന്തള്ളുവാനും ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം 40-70 ശതമാനത്തിനുള്ളില്‍ ക്രമീകരിക്കും. സമ്പര്‍ക്കരഹിത പര്‍ച്ചേയ്‌സ് അനുഭവത്തിനായി ഉപഭോക്താക്കള്‍ക്ക് ലുലു മാള്‍ ആപ്പ് വഴി ഫുഡ്‌കോര്‍ട്ടില്‍ നിന്നും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ക്യാഷ്‌ലെസ്സ് ഇടപാടുകളാണ് ലുലു മാള്‍ പ്രോത്സാഹിപ്പിക്കുന്നത്. മാളിനുള്ളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.

65 വയസ്സിന് മുകളിലുള്ള വ്യക്തികളും, ഗര്‍ഭിണികളായ സ്ത്രീകളും, 10 വയസ്സിന് താഴെയുള്ള കുട്ടികളും മാളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കും.

• മാള്‍ പ്രവേശന കവാടത്തില്‍ സെന്‍സര്‍ അധിഷ്ടിതമായ അണുനശീകരണം.

• തെര്‍മ്മല്‍ ക്യാമറകള്‍, സ്റ്റാഫുകള്‍ക്കും, സന്ദര്‍ശകര്‍ക്കും നിര്‍ബന്ധമായ താപനില പരിശോധന. പനിയുടെ ലക്ഷണം ദൃശ്യമായ ഏതൊരാള്‍ക്കും പ്രവേശനം നിരാകരിക്കപ്പെടും.

• ഉപഭോക്താക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാ സ്റ്റാഫുകള്‍ക്കും മുഖാവരണങ്ങള്‍ നല്‍കും.

• മാള്‍ പ്രവേശന കവാടത്തില്‍ എല്ലാ ഉപഭോക്താക്കളും പ്രത്യേകം നിര്‍മിച്ച അണുനശീകരണ ചവിട്ടിയിലൂടെ നടക്കണ്ടേതാണ്.

• ബാഗുകളും മറ്റ് ലഗേജുകളും പ്രവേശനവേളയില്‍ അണുവിമുക്തമാക്കപ്പെടും. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകള്‍ സജ്ജമായിരിക്കും.

• സ്റ്റോറുകളിലെ പ്രവേശനം സാമൂഹിക അകല സുരക്ഷാമാനദണ്ഡങ്ങളുടെ കീഴില്‍ നിരീക്ഷിക്കപ്പെടും. ഓരോ ഉപഭോക്താവിന്റെയും ഉപയോഗത്തിന് ശേഷവും സമ്പര്‍ക്ക സ്ഥലങ്ങളും, ഉപകരണങ്ങളും അണുവിമുക്തമാക്കും.

• പോസിറ്റീവ് സാധ്യതയുള്ള ആളുകളെ മാറ്റി നിര്‍ത്തുന്നതിനായി സവിശേഷ ഐസൊലേഷന്‍ റൂം സജീകരിച്ചിരിക്കുന്നു.

• മാള്‍ പരിസരങ്ങളില്‍ സന്ദര്‍ശകരോ, സ്റ്റാഫുകളോ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.

• എസ്‌കലേറ്ററുകളില്‍ രണ്ട് പടികളുടെ അകലത്തില്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് കയറുവാന്‍ അനുവാദമുള്ളൂ. ലിഫ്റ്റിനകത്ത് സ്ഥിരമായി അകലം രേഖപ്പെടുത്തിക്കൊണ്ടുള്ള അടയാളങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. എല്ലാ നിലകളിലും ബട്ടണുകള്‍ അമര്‍ത്താതെ തന്നെ ലിഫ്റ്റ് തുറന്നടയുന്നതാണ്.

• ഇരിക്കുന്ന ഇടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഫുഡ് കോര്‍ട്ട് മേശകളെല്ലാം തന്നെ 1.5 മീറ്റര്‍ അകലങ്ങളില്‍ സജ്ജീകരിക്കും. ഓരോ ഉപയോഗത്തിന് ശേഷവും മേശകള്‍ അണുവിമുക്തമാക്കും.

• സ്റ്റാഫുകളുടേയും ഉപഭോക്താക്കളുടേയും സുരക്ഷ മുന്‍നിര്‍ത്തി താഴെ നല്‍കിയിരിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കപ്പെടുന്നതാണ്.

? പ്രാം സേവനം – കുട്ടികള്‍ക്കായുള്ള ചെറിയ പുഷ്പുള്‍ വാഹനങ്ങള്‍.
? പ്രാര്‍ത്ഥനാ മുറികള്‍
? ബേബി കെയര്‍ റൂം
? ബാഗേജ്, ഹെല്‍മെറ്റ് കൗണ്ടറുകള്‍
? സ്‌മോക്കിങ്ങ് ഏരിയ

• ശുചിമുറികളിലേയ്ക്കുള്ള പ്രവേശം സാമൂഹിക അകല മാര്‍ഗ്ഗനിര്‍ദേശങ്ങളാല്‍ ക്രമീകരിക്കപ്പെടും. അതിനായി ഒന്നിടവിട്ട വാഷ് ബേസിനുകളും,
യൂറിനല്‍ ബേസിനുകളും ബ്ലോക്ക് ചെയ്യുന്നതാണ്.
• ഇരുചക്ര വാഹനങ്ങള്‍ക്ക് 1.5 മീറ്റര്‍ അകലം ഇടവിട്ട് പാര്‍ക്കിംഗ് ക്രമീകരിക്കും.

ഇടപ്പള്ളി ലുലു മാള്‍, തൃപ്രയാര്‍ വൈ മാള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഫാര്‍മസികളും, റെസ്റ്റോറന്റുകളും (ഹോം ഡെലിവറി, പാഴ്‌സല്‍ സംവിധാനങ്ങള്‍) ലോക്ക്ഡൗണ്‍ കാലയളവിലുടനീളം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ട്രോളികളും ഉപയോഗത്തിന് മുമ്പേ അണുവിമുക്തമാക്കുകയും, എല്ലാ ഉപഭോക്താക്കള്‍ക്കും കയ്യുറകള്‍ നല്‍കുകയും ചെയ്ത് പോന്നു. ഉപയോഗിച്ച മാസ്‌കുകളും, കയ്യുറകള്‍ക്കുമായി പ്രത്യേകം ഡിസ്‌പോസല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

അണുവിമുക്തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്ഥാപനങ്ങള്‍ക്കും,സ്റ്റാഫുകള്‍ക്കുമിടയില്‍ നടപ്പില്‍ വരുത്തിയിരുന്നു.

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7