കൊല്ലം: ഉത്രവധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയില്‍. അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിയാണ് പുനലൂര്‍ പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് സൂചന.
ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്നും സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലെന്നും ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. തെളിവുനശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു സ്വര്‍ണം കാണിച്ചുകൊടുത്തത്. സ്വര്‍ണം ഉത്രയുടെ അമ്മ മണിമേഖല തിരിച്ചറിഞ്ഞു.
Follow us _ pathram online