സമൂഹ വ്യാപനമുണ്ടായി; സർക്കാരിനെ തള്ളി ആരോ​ഗ്യ വിദ​ഗ്ധർ

രാജ്യത്ത് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ തള്ളി ആരോ​ഗ്യ വിദ​ഗ്ധർ. ഇന്ത്യൻ പബ്ലിക്​ ഹെൽത്ത്​ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ്​ പ്രിവന്റീവ്​ ആൻഡ്​ ​സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ്​ എപ്പിഡമോളജിസ്​റ്റ്​ എന്നീ സംഘടനകളുടെ സംയുക്ത പ്രസ്​താവനയിലാണ്​ രാജ്യത്ത് സമൂഹ വ്യാപമുണ്ടായതായി പറയുന്നത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് സമൂഹ വ്യാപനമുണ്ടായെന്ന് വ്യക്തമാക്കി ആരോ​ഗ്യവിദ​ഗ്ധർ രം​ഗത്തെത്തിയത്. കൊവിഡ്​ പടർന്നു പിടിച്ചതിൽ കേന്ദ്ര സർക്കാറിനെ അവർ നിശിതമായി വിമർശിച്ചു. വിവിധ തരം പകർച്ച വ്യാധികളെ കൈകാര്യം ചെയ്​തതിന്റെ ദീർഘകാല അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങൾ തിരിച്ചടിയായെന്നാണ്​ വിലയിരുത്തപ്പെടുന്നത്.

പകർച്ചവ്യാധി നേരിട്ട്​ കൈകാര്യം ചെയ്യാത്തവരാണ്​ സർക്കാറിന്​ ഉപദേശം നൽകിയത്​. മുന്നൊരുക്കമില്ലാതെയുള്ള സമ്പൂർണ അടച്ചുപൂട്ടൽ തിരിച്ചടിയായി. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന്​ വിവിധ സംസ്ഥാനങ്ങളിലേക്ക്​ ആളുകളെ എത്തിക്കാൻ കേന്ദ്ര സർക്കാർ തയാറായത്​ രണ്ടാം ഘട്ട ലോക്ക് ഡൗണിന്​ ​ശേഷമാണ്​. അപ്പോഴേക്കും​ കൂടുതൽ പേരിലേക്ക്​ രോഗം പടരാൻ തുടങ്ങിയിരുന്നു. ഇതോടെ രോഗബാധിതർ വിവിധ സ്ഥലങ്ങളിലേക്ക്​ സഞ്ചരിക്കുന്ന സാഹചര്യമുണ്ടാക്കി. ഇത് രോ​ഗവ്യാപനത്തിന് കാരണമായെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ലോക്ക് ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർ വിവിധ ഇടങ്ങളിൽ കുടുങ്ങി. ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടി. പലരും മരണപ്പെട്ടു. ഇത് കേന്ദ്രസർക്കാരിന്റെ വീഴ്ചയാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7