24 മണിക്കൂറിനിടെ 114 പൊലീസുകാര്‍ക്ക് കോവിഡ്

മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 1,330 ആയി. മൊത്തം കേസുകള്‍ 2,095. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 26.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 55 വയസ്സിനു മുകളിലുള്ള പൊലീസുകാരോട് വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 52 വയസ്സിനു മുകളിലുള്ള പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും സമാനമായ നിര്‍ദ്ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയേറെയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 62,228 കോവിഡ് കേസുകളും 2,098 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ മുംബൈയില്‍ ഇതുവരെ 36,932 കേസുകളും 1,173 മരണങ്ങളും സംഭവിച്ചു

Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7