വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് പ്രചരണം; സത്യം എന്ത്?

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് വ്യാജ പ്രചാരണം. ലോകാരോഗ്യ സംഘടനയുടെ പേരിലാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. കോവിഡ് വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.

ചൈനയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഗൗഡെന്‍ ഗലീയുടെ പേരില്‍ മനുഷ്യന്‍ എത്രനാള്‍ മാംസം കഴിക്കുന്നുവോ അത്രയും നാള്‍ അണുബാധയുടെ ഭീഷണി ഉണ്ടാകും എന്നൊരു പ്രസ്താവനയും പ്രചരിപ്പിക്കുന്നുണ്ട്.

സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ആര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്ന വ്യാജ അവകാശവാദത്തിന് ട്വിറ്ററിലും വാട്‌സ്ആപ്പിലുമെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

സസ്യാഹാരികളെ കൊവിഡ് ബാധിച്ചിട്ടില്ലെന്ന തരത്തില്‍ ലോകാരോഗ്യ സംഘടന യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന ആള്‍ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും ഏതെങ്കിലും ഭക്ഷണ രീതിയെ പ്രോത്സാഹിപ്പിച്ചോ എതിര്‍ത്തോ അങ്ങനെ ഒരു പ്രസ്താവനയും സംഘടന നടത്തിയിട്ടില്ലെന്ന സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്.

വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ പ്രതികരണത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി സുപ്രിയ ബെസ്ബുറാഹ് സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തെ അപലപിച്ചു. ഇത് കുടാതെ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുട സമയത്ത് പ്രായപൂര്‍ത്തിയായവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണത്തില്‍ മാംസാഹാരവും ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular