രക്ഷിതാക്കള്‍ പ്രയാസത്തിലാണ്, സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നത് തടയും

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്ഡഡ് -അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ഫീസ് ഈടാക്കുന്നത് തടയുമെന്ന് എസ്എഫ്‌ഐ .

കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സാമ്പത്തികമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പരിമിതിയും പ്രയാസവും നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും മുന്‍മ്പ് വിവിധയിനം ഫീസുകള്‍ ഈടാക്കുന്ന രീതിയോട് യോജിക്കാനാവില്ല.

സ്‌കൂള്‍ അധികൃതര്‍ ബലമായി ഫീസ് ഈടാക്കുകയാണെങ്കില്‍ ആ നടപടി എന്ത് വിലകൊടുത്തും ശക്തമായി നേരിടുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular