കമല്‍ ഹാസന്റെ പുതിയ പ്രണയം? തുറന്ന് പറഞ്ഞ് നടി രംഗത്ത്

കമല്‍ഹാസനെ കുറിച്ചുള്ള പുതിയ ഗോസിപ്പ് വന്നതോടെ ആകാംക്ഷയിലാണ് ആരാധകര്‍. നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം വീണ്ടും കമല്‍ഹസാസന്റെ പേരിനോടൊപ്പം മറ്റൊരു നടിയുടെ പേര് ചേര്‍ത്തുള്ള ഗോസിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കന്‍ നടി പൂജ കുമാറിനെയും നടന്‍ കമല്‍ ഹാസനെയും ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകളാണ് അടുത്തിടെ പ്രചരിച്ചത്.

കമല്‍ഹാസനോടൊപ്പം മൂന്ന് ചിത്രങ്ങളില്‍ പൂജ അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന്റെ വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങളിലും ഉത്തമവില്ലനിലുമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. കുടുംബവും സുഹൃത്തുക്കളും ഒത്തുള്ള ആഘോഷ ചിത്രങ്ങളില്‍ പൂജയെയും കണ്ടതോടെയാണ് ഗോസിപ്പ് മുറുകിയത്. കമലിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് പൂജയ്ക്കുണ്ടായിരുന്നത്.

ഇതോടെ ഗോസിപ്പുകളോട് പ്രതികരണവുമായി പൂജ തന്നെ രംഗത്തു വന്നു. ” കമല്‍ ഹാസന്‍ സാറിനെയും കുടുംബത്തെയും ഏറെ നാളായി അടുത്തറിയാം. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ചതു മുതല്‍ സഹോദനെയും മക്കളായ ശ്രുതിയെയും അക്ഷരയെയും അടുത്തറിയാം. അതുകൊണ്ട് തന്നെയാണ് ഞാന്‍ അവരുടെ ചില കുടുംബ ചടങ്ങുകളില്‍ പങ്കുചേര്‍ന്നത്.” പൂജ പറഞ്ഞു.

കമല്‍ഹാസന്റെ അടുത്ത ചിത്രമായ തലൈവന്‍ ഇരുക്കിറാന്‍ എന്ന സിനിമയിലും പൂജ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും നടി നിഷേധിച്ചു. ഈ സിനിമയില്‍ ഇതുവരെ താന്‍ ഇല്ലെന്നും താരം പറഞ്ഞു.

Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular