ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിറിടെ 7466 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,65,799 ആയി. ഇതില്‍ 89,987 പേരാണ് ചികിത്സയിലുള്ളത്. 71,105 പേര്‍ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 175 കോവിഡ് രോഗികളാണ് മരിച്ചത്. ആകെ മരണസംഖ്യ 4706. ഇതോടെ കോവിഡ് മരണനിരക്കില്‍ ഇന്ത്യ ചൈനയെ മറികടന്നു. 4634 പേരാണ് ചൈനയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ തുര്‍ക്കിയെയും മറികടന്ന് ലോകത്ത് ഒന്‍പതാം സ്ഥാനത്തെത്തിയിരുന്നു. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്കു തൊട്ടുമുന്നില്‍ ഇപ്പോള്‍ ജര്‍മനിയാണ്. പ്രതിദിന കോവിഡ!് പരിശോധന ശരാശരി ഒരു ലക്ഷമായി ഉയര്‍ത്തിയതിനു പിന്നാലെ, രാജ്യത്തു രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ രാജ്യത്തു അരലക്ഷത്തിലേറേ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. മേയ് 20നു ശേഷം രോഗികളുടെ എണ്ണം പ്രതിദിനം അയ്യായിരത്തിലധികമാണ്.
Follow us on patham online news