ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടത് 12 കോടി ഇന്ത്യക്കാര്‍ക്ക്. തൊഴില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിലേക്ക് പോയതോടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടത്. ലോകത്ത് 49 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും പലര്‍ക്കും 1.90 ഡോളറില്‍ താഴെ വരുമാനത്തില്‍ ജീവിക്കേണ്ടിവരുമെന്നും കൊടും പട്ടിണിയിലേക്കായിരിക്കും ഇത് കൊണ്ടുചെന്ന് എത്തിക്കുന്നതെന്നും സ്വകാര്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി നടത്തിയ പഠനത്തില്‍ പറയുന്നു.
ഇന്ത്യയില്‍ ദിവസക്കൂലിക്കാര്‍ക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരിക. വഴിയോര വാണിഭക്കാര്‍, നിര്‍മ്മണ തൊഴിലാളികള്‍, റിക്ഷവണ്ടി വലിക്കുന്നവര്‍ തുടങ്ങിയവരും വലിയ പ്രതിന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
മാറിമാറി വന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍കൊണ്ട് തുടച്ചുനീക്കിയ ദാരിദ്ര്യം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുവന്നുവെന്ന് ഐപിഇ ഗ്ലോബ് മാനേജിംഗ് ഡയറക്ടര്‍ അശ്വജിത്ത് സിംഗ് പറഞ്ഞു. ഈ വര്‍ഷം തൊഴിലില്ലായ്മ നിരക്കില്‍ കുറവ് കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വൈറസിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പട്ടിണികൊണ്ട് മരിക്കുന്ന സ്ഥതിയായിരിക്കുമെന്നും അശ്വജിത്ത് സിംഗ് കൂട്ടിച്ചേര്‍ത്തു.
ലോകബാങ്ക് നിശ്ചയിച്ച ദാരിദ്ര്യ നിരക്ക് പ്രകാരം പ്രതിദിനം 3.2 ഡോളര്‍ സമ്പാദിക്കാന്‍ കഴിയാത്ത ഇന്ത്യക്കാരുടെ എണ്ണം 10.4 കോടിയായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി പഠനത്തില്‍ പറയുന്നു. ജനസംഖ്യയില്‍ 60% അതായത് 81 കോടി മുതല്‍ 68% 92 കോടി വരെ ജനങ്ങള്‍ പട്ടിണി നേരിടേണ്ടിവരുമെന്നും സിംഗ് പറയുന്നു.
Follow us on pathram online news
#covid 19, #job