മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍ അടക്കം എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്. ബവ്‌റിജസ് കോര്‍പറേഷന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായി സ്ഥിരീകരണം ഇതു വരെ ലഭിക്കാത്ത സാഹചര്യത്തില്‍ ലഭിച്ച മറുപടിയിലെ യാഥാര്‍ഥ്യം അറിയാതെ കുഴയുകയാണ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍.

സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളവര്‍ക്ക് ബെവ്ക്യൂ ആപ്പ് വഴിയും അല്ലാത്തവര്‍ക്ക് എസ്എംഎസ് വഴിയും മദ്യം വാങ്ങാനുള്ള ടോക്കണ്‍ ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ബവ്‌റിജസ് കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്. ആപ്പിന് ഗൂഗിള്‍ അനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്ലേ സ്‌റ്റോറില്‍ എത്തിയിട്ടില്ല. എന്നാല്‍ എസ്എംഎസ് വഴി അപേക്ഷിച്ചവര്‍ക്ക് ഉടനടി മറുപടി ലഭിക്കുന്നുണ്ട് താനും. < NAME> എന്ന ഫോര്‍മാറ്റില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ നല്‍കിയ നമ്പറിലേക്ക് എസ്എംഎസ് അയക്കുന്നവര്‍ക്ക് VM-BEVCOQ എന്ന സെന്‍ഡര്‍ ഐഡിയില്‍ നിന്ന് സമയം, ഔട്ട്‌ലെറ്റ് വിശദാംശങ്ങള്‍, ക്യൂ നമ്പര്‍ ഉള്‍പ്പടെ എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്. ചിലര്‍ക്ക് ടോക്കണ്‍ ഇപ്പോള്‍ ലഭ്യമല്ല എന്ന മറുപടിയും ലഭിക്കുന്നുണ്ട്. പക്ഷേ സര്‍ക്കാരോ എക്‌സൈസ് വകുപ്പോ ബവ്‌റിജസ് കോര്‍പറേഷനോ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതായി ഒരു പ്രഖ്യാപനവും നടത്താത്തതാണ് എല്ലാവരെയും കുഴക്കുന്നത്.

മദ്യവിതരണം ആരംഭിക്കും മുമ്പ് ടെസ്റ്റിങ് നടത്തുമെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതിന്റെ ഭാഗമായിട്ടാണോ ഇത്തരത്തില്‍ എസ്എംഎസ് വരുന്നതെന്നും വ്യക്തമല്ല. സര്‍ക്കാര്‍ സംവിധാനത്തെ മറയാക്കി നടത്തുന്ന തട്ടിപ്പാണോ ഇതെന്നും ആശങ്ക പരക്കുന്നുണ്ട്. നേരത്തെ ബെവ്ക്യു ആപ്പിന്റെ ടെസ്റ്റിങ് സമയത്തെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആപ്പ് ലൈവായെന്ന മട്ടിലായിരുന്നു ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ വച്ചുള്ള പ്രചാരണം. അത്തരത്തില്‍ വെറുമൊരു പ്രചാരണം മാത്രമാണോ ഇതെന്നും വ്യക്തമല്ല. സര്‍ക്കാരിന്റെയോ ബന്ധപ്പെട്ട വകുപ്പിന്റെയോ ഭാഗത്തു നിന്നും ഉടന്‍ ഇതു സംബന്ധിച്ച് വിശദീകരണം ഉണ്ടായേക്കും.

BTM AD

Similar Articles

Comments

Advertisment

Most Popular

കോവിഡ് നിയന്ത്രണവിധേയമാകാന്‍ ഡിസംബര്‍ വരെ കാക്കണം; മൂന്നാമത്തേതിലാണു കേരളം ഇപ്പോള്‍ നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാകാന്‍ ഡിസംബര്‍ വരെ കാക്കണം. കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അടുത്തഘട്ടം സമൂഹവ്യാപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിനു 4 ഘട്ടങ്ങളാണുള്ളത്. മൂന്നാമത്തേതിലാണു...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ബാധ. 49 പേര്‍ക്ക് രോഗമുക്തി. ഇന്ന് പോസറ്റീവായവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു...

ഇടുക്കി ജില്ലയ്ക്ക്‌ ഇന്ന് ആശ്വാസ ദിനം

സംസ്ഥാനത്ത് 608 പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടും ഇടുക്കി ജില്ലയില്‍നിന്ന് വരുന്നത് ആശ്വാസ റിപ്പോര്‍ട്ട് ആണ്. കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇടുക്കി സ്വദേശികളായ 118 പേരാണ് നിലവിൽ കോവിഡ് 19...