വനിതാദിനത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ഒരു പദ്ധതിയുടെ പരാജയത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ തുടങ്ങിയ ഷീ ടാക്‌സി പദ്ധതി പ്രവര്‍ത്തനം നിലച്ചെന്നാണ് റിപ്പോര്‍ട്ട് വനിതാവികസന കോര്‍പറേഷന്‍ ഉറപ്പുനല്‍കിയ മാര്‍ക്കറ്റിങ് രീതികള്‍ നടപ്പായില്ല. വാഹനങ്ങള്‍ക്ക് ഓട്ടം കിട്ടാത്തതിനാല്‍ ഷീ ടാക്‌സി തുടങ്ങാന്‍ വായ്പയെടുത്ത സ്ത്രീകള്‍ പലരും ജപ്തി ഭീഷണിയിലാണ്. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച പദ്ധതിയാണ് ആദ്യഘട്ടത്തില്‍ത്തെന്ന പാളിയത്.
സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഷീ ടാക്‌സിയാണ് ആര്‍ക്കും വേണ്ടാതെ വഴിയരികില്‍ കിടക്കുകയാണ്. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഷീ ടാക്‌സി പദ്ധതി ആവിഷ്‌ക്കരിച്ചത്. വനിതാ വികസനകോര്‍പ്പറേഷനായിരുന്നു നടത്തിപ്പ് ചുമതല. വണ്ടിക്ക് ഓട്ടം കിട്ടാതായതോടെ കടം തിരിച്ചടയ്ക്കാനാകാത്ത അവസ്ഥയാണ്.
രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ മറ്റുജില്ലകളിലേക്കും വ്യാപിപിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് അവതാളത്തിലായത്. സ്ത്രീസംരക്ഷണവും നവോത്ഥാനവും വന്‍ ചര്‍ച്ചകളായി മാറുമ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ ഉദാഹരണമായ പദ്ധതിക്കാണ് ഈ അവസ്ഥയെന്നതാണ് ശ്രദ്ധിക്കേണ്ടത്.