ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ സമ്പത്തെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു പലായനം നടത്തുന്ന കുടിയേറ്റ തൊഴിലാളികളുമായി രാഹുല്‍ നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം കോണ്‍ഗ്രസ് പുറത്തു വിട്ടു. അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്നുപോയ തൊഴിലാളികളോടു ഡല്‍ഹി സുഖ്‌ദേവ് വിഹാറില്‍ രാഹുല്‍ സംവദിക്കുന്നതാണ് വിഡിയോയില്‍.
പെട്ടെന്നുള്ള ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ പാവങ്ങളായ ഞങ്ങള്‍ എന്തു ചെയ്യുമെന്ന് തൊഴിലാളികള്‍ രാഹുലിനോട് ചോദിച്ചു. സര്‍ക്കാരിന് പാവങ്ങളെക്കുറിച്ച് ചിന്തയില്ല എന്നും അവര്‍ പറഞ്ഞു. സാധ്യമായ സഹായങ്ങള്‍ ഉറപ്പു നല്‍കിയ രാഹുല്‍ ഒരു മണിക്കൂര്‍ തൊഴിലാളികളോടൊപ്പം സമയം ചെലവഴിച്ചു. ശേഷം കോണ്‍ഗ്രസ് ഒരുക്കിയ വാഹനങ്ങളിലാണു തൊഴിലാളികളെ സ്വദേശത്തെത്തിച്ചത്.