എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മേയ് 26 മുതല്‍ തന്നെ നടത്തും

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മേയ് 26 മുതല്‍ തന്നെ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതിനു പിന്നാലെയാണ് ഇത്.

മേയ് 26 മുതല്‍ നടത്തുന്നതിനു പരീക്ഷക്രമം ഉള്‍പ്പെടെയുള്ള പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു ജൂണിലേക്ക് മാറ്റുമെന്നു ബുധനാഴ്ച അറിയിച്ചിരുന്നു. വൈകിട്ട് കേന്ദ്രനുമതി ലഭിച്ചതോടെ തടസങ്ങള്‍ നീങ്ങിയെന്നും മുന്‍നിശ്ച പ്രകാരം തന്നെ പരീക്ഷകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular