ക്രിക്കറ്റ് മാത്രമല്ല..മുടി വെട്ടും വഴങ്ങും…മകനു വേണ്ടി ‘ബാര്‍ബറായി’ സച്ചിന്‍; സഹായിയായി…മകളും

ലോക്ഡൗണ്‍ കാലത്ത് മകനു വേണ്ടി ‘ബാര്‍ബറായി’ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ മുടിവെട്ടുന്ന വിഡിയോ സച്ചിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് 20 വയസ്സുകാരനായ മകന്റെ മുടി സച്ചിന്‍ വെട്ടിയൊതുക്കുന്ന വിഡിയോ പുറത്തുവന്നത്. മുടിവെട്ടിനിടെ സഹായിയായി നിന്ന മകള്‍ സാറയ്ക്ക് സച്ചിന്‍ നന്ദി അറിയിച്ചു.

ഒരു പിതാവെന്ന നിലയില്‍ നിങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യണം. കുട്ടികളുടെ കൂടെ കളിക്കണം, ജിമ്മില്‍ വ്യായാമം ചെയ്യണം. മുടി വെട്ടി നല്‍കുകയും വേണം– സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അര്‍ജുന്‍ സുന്ദരനായിട്ടുണ്ടെന്നും സച്ചിന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒരു മാസം മുന്‍പ് സച്ചിന്‍ സ്വന്തം മുടി വെട്ടുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്കു കടക്കുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ മുടി വെട്ടേണ്ട സാഹചര്യം വന്നാല്‍ ബന്ധുക്കളെയോ, കൂട്ടുകാരെയോ ആശ്രയിക്കുകയല്ലാതെ ആള്‍ക്കാര്‍ക്കു മറ്റു മാര്‍ഗങ്ങളില്ല.

എന്നാല്‍ ആരുടെയും സഹായമില്ലാതെയാണ് സച്ചിന്‍ കഴിഞ്ഞ ദിവസം സ്വന്തം മുടിവെട്ടിയത്. സംഭവത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചശേഷം സച്ചിന്‍ കുറിച്ചത് ഇങ്ങനെ– സ്‌ക്വയര്‍ കട്ട് കളിച്ചതില്‍നിന്ന് ഇപ്പോള്‍ എന്റെ ഹെയര്‍ കട്ട് നടത്തുന്നു. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നത് ആസ്വദിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് മുടി വെട്ടി നല്‍കിയത് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയാണ്. ചേതേശ്വര്‍ പൂജാര മുടിവെട്ടിന് ഭാര്യ പൂജയുടെ സഹായം തേടിയിരുന്നു.

pathram:
Related Post
Leave a Comment