രാത്രിയില്‍ ജനലില്‍ മുട്ടുക, സ്ത്രീകളെ പേടിപ്പിച്ച് ഭീതി വിതച്ച ‘ബ്ലാക്ക്മാന്‍’ പിടിയില്‍

കോഴിക്കോട് : മലയോര മേഖലയില്‍ ഭീതി വിതച്ച ‘ബ്ലാക്ക്മാന്‍’ പിടിയില്‍. തിരുവമ്പാടി കൂമ്പാറയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരുന്ന മഞ്ചേരി സ്വദേശി പിന്‍സ് റഹ്മാന്‍ ആണ് പിടിയിലായത്. ഏറെ നാളുകളായി കൂമ്പാറയിലെ പല വീടുകളിലും രാത്രിയില്‍ ജനലില്‍ മുട്ടുക, സ്ത്രീകളെ പേടിപ്പിക്കുക ഇതൊക്ക ആയിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.

നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇയാളെ പിടിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസമായി സംശയം തോന്നിയ ചെറുപ്പക്കാര്‍ പിന്‍സ് റഹ്മാനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ മുറിയില്‍ നിന്ന് പുറത്തു പോയ ഇയാളെ യുവാക്കള്‍ രഹസ്യമായി പിന്തുടര്‍ന്നു. കൂമ്പാറ മൃഗാശുപത്രിയുടെ പരിസരത്ത് വച്ചാണ് സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത്. തിരുവമ്പാടി പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7