വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്ന് മേഘ്‌ന; ഇനി ഡോണിനെ പോലെ ഒരാളെ കിട്ടില്ല, അത്ര നല്ലൊരു വ്യക്തിയാണ് അവന്‍ നടി ജീജ

വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്ന് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. വിവാഹത്തോടെ മേഘ്‌ന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ മേഘ്‌നയും ബിനിനസുകാരനായ ഡോണും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 2017 ഏപ്രിലിലായിരുന്നു മേഘ്‌നയും ബിസിനസ്സുകാരനായ ഡോണും തമ്മില്‍ വിവാഹിതരായത്. സീരിയല്‍ താരം ഡിംപിളിന്റെ സഹോദരനാണ് ഡോണ്‍.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വിവാഹമോചന വാര്‍ത്തയോട് മേഘ്‌നയും പ്രതികരിച്ചിരുന്നു. വാര്‍ത്ത സത്യമാണെന്നും വിവാഹം എന്നത് തനിക്ക് പറ്റിയ അബദ്ധമാണെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. മേഘ്‌നയുടെ പ്രതികരണം വന്നതിന് പിന്നാലെ നടി ജീജ സുരേന്ദ്രന്‍ മേഘ്‌നയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരുന്നു. ‘അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം, ഫാമിലി അറിയാം.. നാണമില്ലേ അങ്ങിനെ പറയാന്‍ നല്ല കുടുംബക്കാര്‍ ആണ്’ എന്നായിരുന്നു ജീജയുടെ കമന്റ്. തുടര്‍ന്ന് ജീജയുടെ ഈ കമന്റും വൈറലായി.

ഇപ്പോള്‍ ഡോണിന്റെ കുടുംബത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജീജ. ” ഡോണിന്റെ അമ്മ ദൈവ തുല്യയായ സ്ത്രീ തന്നെയാണ് വര്‍ഷങ്ങളായി എനിക്ക് ആ കുടുംബവുമായി ബന്ധമുണ്ട്. ഒരിക്കലും അവര്‍ മേഘനക്കെതിരെ മോശമായി പെരുമാറില്ല കാരണം. അവര്‍ കണ്ട് ഇഷ്ടപെട്ടു കൊണ്ടാണ് അവരുടെ വിവാഹം നടത്തുന്നത്. സാമ്പത്തികമായി അത്ര മുന്‍നിരയില്‍ അല്ലാതിരുന്നിട്ടും ഇരു കൈയും നീട്ടിയാണ് ഡോണിന്റെ വീട്ടുകാര്‍ മേഘ്‌നയെ സ്വീകരിച്ചത്. മേഘ്‌നയെ ഞാന്‍ കുറ്റം പറയില്ല. പക്ഷേ ആരാണ് അവരെ തമ്മില്‍ അകറ്റിയത് എങ്കിലും, ആരെങ്കിലും ഉണ്ടാവുമല്ലോ. ആ ആളെ ഞാന്‍ കുറ്റം പറയും.

ഡിംപിളിനെയും, ഡോണിനെയും ചെറുപ്പം മുതല്‍ തന്നെ എനിക്ക് അറിയാവുന്നതാണ്. ഞങ്ങളുടെ കണ്മുന്‍പില്‍ വളര്‍ന്ന കുട്ടികളാണ് അവര്‍. ഡോണ്‍ നല്ല മോനാണ്. അവന്‍ പഠനത്തിന് ശേഷം ദുബായില്‍ പോയപ്പോഴും തിരികെയെത്തി ബിസിനസ്സില്‍ സജീവമായപ്പോഴും, ഈ വിവാഹത്തിലേക്ക് എത്തിയപ്പോഴും ഞാന്‍ ഉണ്ടായിരുന്നു. വെറും അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യാതെ വരുമ്പോളാണ് ബന്ധങ്ങള്‍ തകരുന്നത്. അഡ്ജസ്‌റ്‌മെന്റുകള്‍ ചെയ്താല്‍ തന്നെ പല ബന്ധങ്ങളും തകരാതെ തന്നെ മുന്‍പോട്ട് പോകും. ഇനി മേഘ്‌ന ആരെ വിവാഹം കഴിച്ചാലും ഡോണിനെ പോലെ ഒരാളെ കിട്ടില്ല. കാരണം അത്ര നല്ലൊരു വ്യക്തിയാണ് അവന്‍.

അവനെ പോലൊരു വ്യക്തിയെ കിട്ടിയാല്‍ തന്നെ അത് അവളുടെ ഭാഗ്യം. കിട്ടിയാല്‍ അവള്‍ക്ക് കിട്ടട്ടെ. അവളും എനിക്ക് എന്റെ മോളെപോലെയാണ്. ജീവിതം അഡ്ജസ്റ്റ്‌മെന്റാണ്. ഈ കുടുംബവുമായി അഡ്ജസ്റ്റ്‌ചെയ്യാന്‍ പറ്റാത്ത ഒരാള്‍ക്ക് എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ല എന്നും ഞാന്‍ പറയും. ഇത് എന്റെ പേഴ്‌സണല്‍ അഭിപ്രായം ആണ്. എന്റെ കമന്റ്‌റ് ഇത്രയും വൈറല്‍ ആകും എന്ന് അറിയില്ലായിരുന്നു. ന്യായം അല്ലാത്ത കാര്യം കണ്ടപ്പോള്‍ വിഷമം ആയതു കൊണ്ടുതന്നെയാണ് അന്ന് കമന്റു ചെയ്തത്. ഇപ്പോഴും ഞാന്‍ പറഞ്ഞതില്‍ ഒക്കെ ഉറച്ചു തന്നെ നില്കുന്നു” ജീജ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular