ന്യൂഡല്‍ഹി : കോവിഡ് ബാധിതതരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുമ്പോള്‍ രോഗ പട്ടികയില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ. 24 മണിക്കൂറിനിടയില്‍ 103 മരണവും പുതിയ 3970 കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യ ആഗോള പട്ടികയില്‍ 11 ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇറാന് തൊട്ടു പിന്നില്‍ എത്തിയിരിക്കുന്ന ഇന്ത്യ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ലക്ഷത്തിലേക്ക് ഉയര്‍ന്ന രാജ്യങ്ങളുടെ പട്ടികയ്ക്ക് തൊട്ടരികിലാണ്. 85,546 ആണ് ഇന്ത്യയിലെ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക്.
ചൈനയില്‍ 82,933 രോഗികളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 14 ലക്ഷം രോഗികളുള്ള അമേരിക്കയാണ് ഏറ്റവും മുന്നില്‍. രണ്ടുലക്ഷം പേരുമായി സ്‌പെയിനും റഷ്യയും യുകെയും ഇറ്റലിയും ബ്രസീലും ആദ്യ അഞ്ചു സ്ഥാനങ്ങളിലുണ്ട്. സ്‌പെയിന്‍(2,74,367), റഷ്യ (2,62,843), യുകെ (2,36,711), ഇറ്റലി (2,23,096), ബ്രസീല്‍ (2,07,251) എന്നിവരാണ് രണ്ടുലക്ഷം രോഗികളുടെ പട്ടികയിലുള്ള രാജ്യങ്ങള്‍. ഫ്രാന്‍സ് (1,78,870), ജര്‍മ്മനി (1,75,223), തുര്‍ക്കി (1,44,749), ഇറാന്‍ (1,16,635) എന്നിവയാണ് രോഗികളുടെ എണ്ണം ഒരുലക്ഷമായ രാജ്യങ്ങള്‍.
പെറു, കാനഡ, ബെല്‍ജിയം, സൗദി അറേബ്യ എന്നിവര്‍ ചൈനയ്ക്ക പിന്നില്‍ നില്‍ക്കുമ്പോള്‍ പാകിസ്താന്‍ ഇരുപതാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യയില്‍ ഇതുവരെ 2,357 പേരാണ് മരണത്തിന് കീഴടങ്ങിയത്. ചൈനയില്‍ 4,633 ആണ് മരണം. 24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ 103 മരണവും 3,967 കേസുകളുമാണ് സ്ഥിരീകരിച്ചത്. 51,000 കേസുകളില്‍ 28,000 പേര്‍ രോഗവിമുക്തരായി. 34 ശതമാനമാണ് രോഗവിമുക്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുടെ കാര്യത്തില്‍ മഹാരാഷ്ട്ര തന്നെയാണ് ഇപ്പോഴും മുന്നില്‍. 24 മണിക്കൂറിനുള്ളില്‍ 1,576 പുതിയ കേസുകളുമായി 29,000 ആയി രോഗികള്‍. മരണം 1,068 ും.
അതേസമയം രണ്ടാം സ്ഥാനത്ത് തമിഴ്‌നാടിനെ ഗുജറാത്ത് വീണ്ടും മറികടന്നു. ഗുജറാത്തില്‍ ഇതുവരെ കോവിഡ് രോഗികളുടെ എണ്ണം 9,932 ആയി. 24 മണിക്കൂറിനിടയില്‍ 340 കേസുകളാണ് കൂടിയത്. ഇതില്‍ 261 ും അഹമ്മദാബാദ് ജില്ലയിലാണ്. 9674 ആയി തമിഴ്‌നാട്ടില്‍ കേസുകളുടെ എണ്ണം. 9,674 ആയി. 66 ആണ് മരണം. കേരളത്തിലും ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രോഗികള്‍ കൂടുന്ന സ്ഥിതിയുണ്ട്. അന്യനാട്ടില്‍ നിന്നും വരുന്നവരുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.