അഹമ്മദാബാദ്; ഗുജറാത്തിലെ ബിജെപി മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്ന എതിര്‍ സ്ഥാനാര്‍ഥിയുടെ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ റാത്തോഡിന്റെ പരാതിയിന്മേലാണ് ജസ്റ്റിസ് പരേഷ് ഉപാധ്യായ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നിരവധി തവണ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവര്‍ത്തനങ്ങള്‍ക്കും പങ്കാളിയായിരുന്നെന്നും വോട്ടെണ്ണല്‍ സമയത്താണ് ഇത് കൂടുതലുണ്ടായതെന്നും പരാതിയില്‍ പറയുന്നു. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 327 വോട്ടിനാണ് ചുദാസാമ വിജയിച്ചത്. നിലവില്‍ ഗുജറാത്തിലെ വിജയ് രുപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാര്‍ലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത് ബിജെപി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും