Tag: bevco

വാക്ക് ഇന്‍ മദ്യവില്‍പന ശാലകളും വരുന്നു; 175 പുതിയ മദ്യവില്‍പന ശാലകൾ കൂടി തുടങ്ങുമെന്ന് സർക്കാർ

കൊച്ചി: 175 പുതിയ മദ്യവില്‍പന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന്...

മദ്യം വീട്ടിലെത്തിക്കും.. പക്ഷേ കഴുത്തറക്കും; പുതിയ ശുപാര്‍ശകള്‍ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കോവിഡ് പശ്ചാത്തലത്തില്‍ വരുമാനമുണ്ടാക്കാന്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കുന്നു. അംഗത്വഫീസ് നല്‍കുന്നവര്‍ക്കു മാത്രമേ ഈ സൗകര്യം പാടുള്ളൂ. പത്തുവര്‍ഷംകൊണ്ട് ഇതിലൂടെ സര്‍ക്കാരിന് പ്രതീക്ഷിക്കാവുന്നത് 3744 കോടി രൂപയാണത്രേ...മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതിയുടേയാണ് ശുപാര്‍ശ. പെട്രോള്‍, ഡീസല്‍ നികുതിഘടന...

ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്: മുല്ലപ്പള്ളി

ബെവ് ക്യൂ ആപ്പ് നിര്‍മ്മാണത്തിനായി സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് വന്‍ തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തരമൊരു ആപ്പ് നിര്‍മ്മിക്കാന്‍ പ്രാവീണ്യമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ടായിട്ടും അവയെ തെരഞ്ഞെടുത്തില്ല. ഇത് സംശയാസ്പദമാണ്. 27 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്. അതില്‍ നിന്നാണ് മുഖ്യമന്ത്രിക്കും...

മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തത്ക്കാലം തുറക്കേണ്ടെന്ന് തീരുമാനം. മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗമാണ് തത്കാലം ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. കേന്ദ്രം മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ ഇളവുനല്‍കിയിരുന്നു. ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍...

മദ്യക്കടകള്‍ മറ്റന്നാൾ തുറക്കും; തയ്യാറെടുപ്പുകൾ തുടങ്ങി

കേരളത്തില്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കാന്‍ തത്ത്വത്തില്‍ ധാരണ. എത്ര കടകള്‍, ഏതു ജില്ലകളില്‍ എന്ന് ഇന്ന് തീരുമാനിക്കും. തിങ്കളാഴ്ച തുറക്കാനായി ഒരുങ്ങാന്‍ ബെവ്കോ നേരത്തെ നിര്‍ദേശിച്ചിരുന്നു. അണുനശീകരണം ഉള്‍പ്പെടെ പല കടകളിലും നടത്തി. വരുമാനക്കുറവ് പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം ജോലിക്കാര്‍ക്ക് സ്വന്തം...

മദ്യശാലകള്‍ തുറക്കാം; ബാറുകള്‍ പ്രവര്‍ത്തിക്കരുത്…; പുകയില വില്‍പ്പന കടകളും തുറക്കാം..; പുതിയ ഇളവുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. എന്നാല്‍ ബാറുകള്‍ പ്രവര്‍ത്തിക്കില്ല. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. ഒരു സമയത്ത്...

മുന്നില്‍ സാനിറ്റൈസര്‍; അണുനാശിനി തളിക്കും; സാമൂഹിക അകലം പാലിക്കുക; ബീവറേജസ് തുറക്കാന്‍ തയാറെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ തുടരുമ്പോള്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നില്ലെങ്കില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം അനുസരിച്ച് മെയ് 4 മുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മാര്‍ച്ച് 24 മുതല്‍ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു...
Advertismentspot_img

Most Popular