ടി മേഘ്‌ന വിന്‍സെന്റ് വിവാഹമോചിതയായി. മേഘ്‌ന വിന്‍സെന്റ് എന്ന പേരിനെക്കാള്‍ ചന്ദനമഴയിലെ അമൃതയെ ആണ് ആരാധകര്‍ക്ക് സുപരിചയം. ചന്ദന മഴ അവസാനിക്കും മുമ്പായിരുന്നു സീരിയലിലെ കേന്ദ്രകഥാപാത്രമായി എത്തിയ അമൃത എന്ന് മേഘ്‌നയുടെ വിവാഹം. അഹങ്കാരവും തലക്കനവും കാരണം ‘ചന്ദനമഴ’ സീരിയലില്‍ നിന്ന് മേഘ്‌ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീരിയല്‍ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാന്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ സീരിയലില്‍ നിന്ന് എന്നെ ആരും പുറത്താക്കിയതല്ലെന്നും. ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി കിട്ടാത്തതിനാലും പിന്നെ വിവാഹ തിരക്കുകള്‍ മാറ്റിവയ്ക്കാനും കഴിയാതിനാലും സ്വയം സീരിയലില്‍ നിന്നും ഒഴിവായതാണെന്നും നടി പറഞ്ഞിരുന്നു. അടുത്ത സുഹൃത്ത് കൂടിയായ
സിനിമസീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിച്ചത്. വിവാഹത്തോടു കൂടി മലയാളി പ്രേക്ഷകര്‍ പിന്നെ അമൃതയെ കണ്ടില്ല.
മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും തമിഴില്‍ പൊന്‍മകള്‍ വന്താല്‍ എന്ന സീരിയലിന്റെ തിരക്കിലായിരുന്നു അമൃത. എന്നാലിപ്പോള്‍ പുതിയതായി എത്തുന്ന വാര്‍ത്ത മേഘ്‌നയുടെ വിവാഹമോചനം കഴിഞ്ഞെന്നതാണ്. 2017 ഏപ്രില്‍ 30 നായിരുന്നു ഏറെ ആഘോഷപൂര്‍വ്വം താരത്തിന്റെ വിവാഹം നടന്നത്. ബിസിനസ്മാനായ തൃശൂര്‍ സ്വദേശി ഡോണ്‍ ടോണി ആയിരുന്നു താരത്തിന്റെ ഭര്‍ത്താവായി എത്തിയത്. നടി ഡിംപിളും മേഘ്‌നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാണ് മേഘ്‌നയെ സ്വന്തം നാത്തൂനായി ഡിംപിള്‍ ക്ഷണിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ഡോണിനും മേഘ്‌നയ്ക്കുമൊപ്പമായിരുന്നു ഡിംബിളിന്റെയും വിവാഹം. അന്ന് അത് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വെറും ഒരു വര്‍ഷം മാത്രമായിരുന്നു മേഘ്‌നയുടെയും ഡോണിന്റെയും വിവാഹ ബന്ധത്തിന്റെ ആയുസ്സ്് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേറെ വേറെയായിരുന്നു താമസം. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും നിയമപരമായി പിരിയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകളില്‍ സ്ഥരീകരണം ഇരുവരും നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തയെ ഉറപ്പിക്കുന്ന തരത്തിലുള്ള ചില കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റൊന്നുമല്ല മേഘനയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നതായിരുന്നു അത്. ഈ വര്‍ഷം തന്നെ ഡോണിന്റെ വിവാഹം ഉണ്ടാകുമെന്നാണ് അടുത്ത ബന്ധുക്കള്‍ സൂചന നല്‍കിയത്. 0
ഇടയ്ക്ക് പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നെങ്കിലും ഇപ്പോഴും താരം അഭിനയത്തിരക്കുകളില്‍ തന്നെയാണ്, പക്ഷേ അത് മലയാളത്തില്‍ അല്ലെന്ന് മാത്രം. ഇപ്പോള്‍ മേഘ്‌ന തമിഴിലെ പൊന്മകള്‍ വന്താല്‍ എന്ന സീരിയല്‍ തിരക്കുകളിലാണ്. മലയാളത്തിലേക്ക് മടങ്ങിവരവുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മേഘ്‌ന ഇപ്പോള്‍ സമയം മലയാളത്തിലൂടെ.’ പിന്നെ മലയാളത്തിലേക്ക് വരാതിരിക്കുമോ? എപ്പോള്‍ നല്ല വേഷങ്ങള്‍ വന്നാലും ഞാന്‍ അത് സന്തോഷാതോടെ സ്വീകരിക്കും . ഏതുനാട്ടില്‍ പോയി എന്ന് പറഞ്ഞാലും മലയാളികള്‍ ഒരിക്കലും മലയാളത്തെ മറക്കില്ല. അതേപോലെ തന്നെയാണ് ഞാനും. എനിയ്ക്ക് അമ്മ മലയാളത്തെ മറക്കാന്‍ ആകില്ല. എപ്പോള്‍ നല്ലൊരു വേഷം എന്നെ തേടി വന്നാലും ആ സമയം ഞാന്‍ അങ്ങെത്തും. എന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവാണ് ചന്ദനമഴ സമ്മാനിച്ചത്. എന്ന് കരുതി അത്ര സോഫ്റ്റ് ക്യാരക്ടര്‍ മാത്രമേ എടുക്കൂ എന്നൊന്നും ഞാന്‍ പറയില്ല. ഏത് തരം റോളുകള്‍ വന്നാലും കഥാപത്രങ്ങളുടെ മൂല്യത്തിന് അനുസരിച്ച് ഞാന്‍ അത് സ്വീകരിക്കുക തന്നെ ചെയ്യും’ മേഘ്‌ന വ്യക്തമാക്കി. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പ എന്ന പരമ്പരയില്‍ നിന്നാണ് ടെലിവിഷന്‍ ലോകത്തിലേക്ക് മേഘ്‌ന പ്രവേശിച്ചത്. പിന്നീട് പത്തോളം മലയാള തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് വയസ്സില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ മേഘ്‌ന നൃത്തവേദികളിലും സജീവമായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃഷ്ണപക്ഷ കിളികള്‍ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിലേക്ക് താരം കടന്നത്. മേഘ്‌നയുടെ അമ്മ നിമ്മി പഴയകാല സിനിമ നടി ആയിരുന്നു. മകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്നത് നിമ്മി ആയിരുന്നു.