ഇന്ത്യ മുസ്ലീങ്ങള്‍ക്ക് സ്വര്‍ഗമാണെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ മുസ്ലീം വിഭാഗത്തോട് വിവേചനം കാണിക്കുന്ന രാജ്യമാണെന്നും ‘ഇസ്ലാമോഫോബിയ’ നിലനില്‍ക്കുന്നുവെന്നുമുള്ള ഇസ്ലാമിക സംഘടനകളുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് സ്വര്‍ഗമാണെന്നും ഇവിടെ അവരുടെ സാമൂഹികവും സാമ്പത്തികയും മതപരവുമായ എല്ലാ അവകാശങ്ങളും സുരക്ഷിതമാണെന്നും നഖ്‌വി പറഞ്ഞൂ.

ഇന്ത്യയിലെ മുസ്ലീംങ്ങള്‍ സമൃദ്ധമാണ്. ഈ അന്തരീക്ഷത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ആരാെണന്നും അവര്‍ മുസ്ലീംങ്ങളുടെ സുഹൃത്തുക്കളല്ല. ന്യുനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും ഭരണഘടനാപരവും സാമൂഹികവും മതപരവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നത് ഇന്ത്യയുടെ ഭരണഘടനാപരവും ധാര്‍മ്മികവുമായ ഉറപ്പാണ്.- അദ്ദേഹം വ്യക്തമാക്കി.

മുസ്ലീംങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ‘ഇസ്ലാമോഫോമിയ’ രാജ്യത്തു അവസാനിപ്പിക്കാനും ഇന്ത്യ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഓര്‍ഗനൈസേഷന്‍ ചഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒഐസി)യുടെ ഇന്‍ഡിപെന്റഡ് പെര്‍മനെന്റ് ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷനാണ് ഞായറാഴ്ച ആവശ്യപ്പെട്ടത്.

കൊവിഡ് 19 പരത്തുന്നുവെന്ന രീതിയില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ മുസ്ലീംങ്ങളെ മോശമായി ചിത്രീകരിക്കുകയാണെന്നും അത് അവര്‍ക്കെതിരെ വിവേചനത്തിനും ആക്രമണത്തിനും ഇടയാക്കുന്നുവെന്നും സംഘടന ആരോപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7