മുഖ്യമന്ത്രി പിണറായിയും കെ.എം. ഷാജി എംഎല്‍എയും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് ഇതാണ്. ഓസ്‌ട്രേലിയയിലെ ഒരു കൂറ്റന്‍ കെട്ടിടത്തിന് മുന്നിലെ ഒരു കൂറ്റന്‍ ബോര്‍ഡ്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘താങ്ക്‌സ് പിണറായി’. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള ചിത്രം ഇലക്ട്രോണിക് ബോര്‍ഡില്‍ തെളിഞ്ഞതോടെ വണ്ടറടിച്ച മലയാളികള്‍ക്കും അത് കൗതുകമായി.
കേരളത്തിന്റെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര പ്രശസ്തിയിലേക്കു ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചിലരെങ്കിലും ഈ കാഴ്ച കണ്ണുമടച്ചങ്ങ് വിശ്വസിക്കുകയും ചെയ്തു. ഒരു പത്രം ഇത് വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ അത് ഫോട്ടോഷോപ്പാണെന്ന ആരോപണവുമായി പിന്നാലെ ചിലര്‍ രംഗത്തെത്തി.
പക്ഷേ, സമൂഹ്യമാധ്യമങ്ങള്‍ തന്നെ ഈ ഡിസ്‌പ്ലെ ബോര്‍ഡിനു പിന്നിലുള്ള സത്യം അന്വേഷിച്ച് കണ്ടുപിടിച്ചു. മെല്‍ബണിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ ക്യാംമ്പെയ്‌ന്റെ ഭാഗമായിരുന്നു ആ ഡിസ്‌പ്ലെ ബോര്‍ഡ്. ടമ്യ ഠവമിസ െഎന്ന് പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌നിലൂടെ കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്ക് നന്ദി അറിയിക്കുകയാണ് ലക്ഷ്യം. ടെല്‍സ്ട്രയുടെ 0484 എന്ന നമ്പറിലേക്ക് ഇഷ്ടമുള്ളവരുടെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് ആര്‍ക്കും സന്ദേശം അയയ്ക്കാം. പേര് ഉടനടി കൂറ്റന്‍ കെട്ടിടത്തിന് മുന്നിലെ ഇലക്ടോണിക് ബോര്‍ഡില്‍ തെളിഞ്ഞുവരും. അങ്ങനെ ആരോ ഒരാള്‍ അയച്ച നിര്‍ദേശമായിരുന്നു താങ്ക്‌സ് പിണറായി എന്ന ആ പച്ചബോര്‍ഡില്‍ കണ്ട വെള്ള അക്ഷരങ്ങള്‍.
സംഭവത്തെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി. കേരള മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ഓസ്‌ട്രേലിയ എന്ന് ആഘോഷിച്ചവര്‍ക്ക് സ്വന്തം പേരുകള്‍ അതേ സ്ഥലത്ത് തെളിയിച്ച് അതിന്റെ ചിത്രവുമായാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയ കെ.എം ഷാജി എം.എല്‍.എയും സ്വന്തം ചിത്രവും താങ്ക്‌സും ഓസ്‌ട്രേലിയയില്‍ പങ്കിട്ടാണ് മറുപടി നല്‍കിയിരിക്കുന്നത്.
ഓസ്‌ട്രേലിയക്കാര്‍ എന്തു കരുതും. അവിടെ എത്രയോ മലയാളികള്‍ ഉണ്ട്. അവര്‍ക്ക് ആ നാട്ടില്‍ ഇറങ്ങി നടക്കണ്ടേ. തലയില്‍ ആള്‍താമസമുള്ള മലയാളി കുട്ടികള്‍ ഉണ്ടായതിനാല്‍ ഈ വിവരം നമ്മള്‍ അറിഞ്ഞു. അല്ലെങ്കില്‍ ഇതൊക്കെ വിശ്വസിച്ച് പാവം ജനത… എന്നും ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.