കേരളത്തിന് വീണ്ടും ആശ്വാസ ദിനം; ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ്… 10 പേര്‍ രോഗ മുക്തരായി;

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 10 പേര്‍ രോഗ മുക്തരായി. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കൊവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടെയും എറണാകുളം ജില്ലയിലെ രണ്ടുപേരുടെയും, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

ഇതുവരെ സംസ്ഥാനത്ത് 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7