‘പണി’ കിട്ടുമെന്നു ഭയം; നെയിം-നമ്പർ ബോർഡുകൾ നീക്കി; തല്ലാൻ പേരില്ലാത്ത പൊലീസ്

തിരുവനന്തപുരം: സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങൾ നേരിടാനായി നിയോഗിക്കപ്പെട്ട പൊലീസുകാരിൽ വലിയൊരു വിഭാഗവും നിലയുറപ്പിച്ചത് യൂണിഫോമിൽ നിന്നു നെയിം-നമ്പർ ബോർഡുകൾ നീക്കം ചെയ്ത ശേഷം. കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങളിൽ ഏതാനും പൊലീസുകാർ ഇത്തരത്തിലുണ്ടായിരുന്നെങ്കിൽ ഇന്നലെ കൂടുതൽ പൊലീസുകാർ തങ്ങളുടെ പേരും പദവിയും വ്യക്തമാക്കുന്ന നെയിം ബോർഡും നമ്പർ വ്യക്തമാക്കുന്ന നമ്പർ ബോർഡും ഒഴിവാക്കി.

പൊലീസ് ചട്ടത്തിനു വിരുദ്ധമാണിത്. ലാത്തിച്ചാർജുമായി പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ നേരിടേണ്ടി വരുമ്പോൾ തങ്ങളെ പേരുകൊണ്ടു തിരിച്ചറിയാതിരിക്കാനാണു നെയിം ബോർഡ് ഒഴിവാക്കുന്നത്. ഭാവിയിൽ പ്രതികാര നടപടിയുണ്ടാവുമോ എന്ന ഭയമാണ് കാരണം. ഹെൽമറ്റും മാസ്ക്കും ഉള്ളതിനാൽ ചിത്രങ്ങളിലും വീഡിയോകളിലും അടക്കം പൊലീസുകാരുടെ മുഖം വ്യക്തമാവാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ ലാത്തിച്ചാർജിനെ തുടർന്ന് സമരക്കാരിൽ ചിലർ ഇതിനെ ചോദ്യം ചെയ്തിരുന്നു.

ക്യാംപുകളിൽ കഴിയുന്ന ബറ്റാലിയനുകളിലെ പൊലീസുകാർക്കു സാധാരണ നമ്പർ ബോർഡാണ് യൂണിഫോമിലുള്ളത്. ഇവർക്ക് വെളുത്ത ബെൽറ്റുമാണ്. സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്കാണു പേരും സ്ഥാനവും വ്യക്തമാക്കുന്ന നെയിം ബോർഡുള്ളത്. രണ്ടു കൂട്ടരേയും സെക്രട്ടേറിയറ്റിനു മുന്നിൽ സമരക്കാരെ നേരിടാൻ നിയോഗിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular