ഒരു കോവിഡ് പഠനം; മാസം 900 കോടി മരുന്നുകള്‍ വിറ്റ കേരളത്തില്‍ വില്‍പ്പന 100 കോടിയായി കുറഞ്ഞു

കോവിഡ് വന്നതിനുശേഷം ആശുപത്രികളില്‍ 80 ശതമനാത്തോളം പേരാണ് കുഞ്ഞത്. മെഡിക്കല്‍ സ്റ്റോറുകളിലും ഇത് തന്നെ അവസ്ഥ. ചെറിയ ജലദോഷം വന്നാല്‍പ്പോലും ആശുപത്രിയിലേക്കോ മെഡിക്കല്‍ സ്‌റ്റോറിലേക്കോ ഓടിയിരുന്ന മലയാളികള്‍ മാറിയിരിക്കുന്നു. എന്തിനും ആശുപത്രികളില്‍ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന തിരിച്ചറിവ് കോവിഡ് ലോക്ക്ഡൗണിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുകയാണ്.

മാസം ശരാശരി 900 കോടി രൂപയുടെ മരുന്നുകള്‍ വിറ്റിരുന്ന കേരളത്തില്‍ കോവിഡ് ലോക്ക്ഡൗണിലെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിറ്റത് 50 കോടിയില്‍ത്താഴെ. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റേതാണു കണക്ക്. ഈ മാസത്തെ മൊത്തം മരുന്നുവില്‍പ്പന 100 കോടിയില്‍ത്താഴെയേ വരൂ. 800 കോടി രൂപയുടെ മരുന്നില്ലാതെയും ജീവിക്കാനാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ വന്‍ തിരക്കായിരുന്നു. മിക്കവരും വാങ്ങിസൂക്ഷിച്ചത് പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്കു പ്രതിവിധിയായി പതിവായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍. ഡോക്ടറുടെ കുറിപ്പടികള്‍ വേണ്ടാത്ത ഈ മരുന്നുകള്‍ താരതമ്യേന വില കുറഞ്ഞവയാണ്. എന്നാല്‍ ആന്റിബയോട്ടിക്കുകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കാറില്ല. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും വളരെ കുറവാണ്.

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ജില്ലാതലങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളുമായി ചേര്‍ന്ന് വാട്ട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഏതെങ്കിലും സ്ഥലത്ത് മരുന്നു ലഭ്യമല്ലെങ്കില്‍ മറ്റിടങ്ങളില്‍നിന്ന് എത്തിക്കാന്‍ സംവിധാനമൊരുക്കിയതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular