പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരാന്‍ സെക്ടറില്‍ രണ്ടിടത്താണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.

ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ തീവ്രവാദ ക്യാമ്പുകളും ഗണ്‍പൊസിഷനുകളും തകര്‍ത്തു. ഗണ്‍ ഏരിയ, ടെററിസ്റ്റ് ലോഞ്ച് പാഡ് എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ടുകളെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യ പ്രത്യാക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7