ഡല്‍ഹിയില്‍ വിവിധ ആസ്പത്രികളിലായി കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് പിണറായി വിജയനോട് ആവശ്യപ്പെട്ടു.
നഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ എല്‍.എന്‍.ജെ.പി. ആസ്പത്രിയിലെ നഴ്‌സ്മാര്‍ അടക്കമുള്ളവര്‍ക്ക് ഡല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ താല്‍ക്കാലിക താമസം ഒരുക്കാനാണ് ഡല്‍ഹി ഭരണകൂടം തയ്യാറെടുക്കുന്നത്.
ഭൂരിഭാഗം നഴ്‌സ്മാര്‍ക്കും വീടുകളില്‍ പോയി മടങ്ങിവരാന്‍ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ കേരള ഹൗസ് വിട്ടു നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉടനെ തീരുമാനം കൈക്കൊള്ളണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഇതിനകം 12 നഴ്‌സ്മാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സ്മാര്‍ക്ക് ജോലി കഴിഞ്ഞു മടങ്ങിയെത്തിയാല്‍ ഐസൊലേഷന്‍ സൗകര്യം വേണം.
അതുകൊണ്ടുതന്നെ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമുള്ള മുറികള്‍ കേരള ഹൗസില്‍ നിന്നും വിട്ടുനല്‍കണം. അതോടൊപ്പം ജോലി ചെയ്യുന്നവര്‍ക്ക് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ അടക്കമുള്ള സുരക്ഷാ സൗകര്യം ഉറപ്പ് വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.