നടിയെ മരിച്ച നിലയില്‍ കണ്ടെത്തി

തെലുങ്ക് സീരിയല്‍ നടി ശാന്തിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് ശാന്തിയെ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരിക്കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ടെലിവിഷന്‍ സീരിയലുകളിലാണ് ശാന്തി അഭിനയിച്ചിരുന്നത്. ഹൈദരാബാദില്‍ ഒറ്റക്കായിരുന്നു താമസം. വീട്ടില്‍ ആളനക്കം ഇല്ലാതായപ്പോള്‍ അയല്‍ക്കാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിന്‍െ്‌റ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കയറിയത്. വിശാഖപട്ടണം സ്വദേശിയാണ് ശാന്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7