കൊറോണ: മുകേഷ് അംബാനിക്ക് ഉണ്ടാക്കിയ നഷ്ടം…

കൊറോണ വൈറസ് കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകരാജ്യങ്ങളെ നയിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ തന്നെ വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ മുകേഷ് അംമ്പാനിയുടെ ആസ്തിയില്‍ 2000 കോടിയിലേറെ രൂപയുടെ കുറവുണ്ടായതായി കണക്കുകള്‍. 28 ശതമാനം ഇടിവാണ് രണ്ടുമാസം കൊണ്ട് അംബാനിയുടെ ആസ്തിയിലുണ്ടായത്.

ഓഹരി വിപണി നേരിടുന്ന കനത്ത ഇടിവാണ് അംബാനിയുടെ ആസ്തിയില്‍ ഇടിവ് വരാനുള്ള കാരണം. ആസ്തിയില്‍ കനത്ത ഇടിവുണ്ടായ മറ്റൊരു ഇന്ത്യക്കാരന്‍ ഗൗതം അദാനിയാണ്. 37 ശതമാനത്തോളം നഷ്ടമാണ് കോവിഡ് അദ്ദേഹത്തിന് വരുത്തിവച്ചത്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,067 ആയി. 109 പേര്‍ മരിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്. മരിച്ചവരില്‍ 63 ശതമാനം പേരും 60 വയസിന് മുകളിലുള്ളവരാണ്. ലോക് ഡൗണിന് ശേഷവും കേരളത്തിലെ എട്ട് ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 62 ഹോട്ട് സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

Similar Articles

Comments

Advertismentspot_img

Most Popular