അവധി കണക്കാക്കിയില്ല; ദേവസ്വം ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ശമ്പള വിതരണം എങ്ങനെയാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കിയതായി മന്ത്രി വെളിപ്പെടുത്തി. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍, കഴകം, മറ്റ് അനുബന്ധ ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കിയതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഗ്രാന്റ് പ്രകാരം ശമ്പളം നല്‍കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളം ഉറപ്പ് വരുത്തും. നിലവില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തില്‍ വിവിധ ക്ഷേത്രങ്ങളിലെ ട്രസ്റ്റിമാര്‍ക്ക് സബ് ട്രഷറികളില്‍ പോയി തുക മാറാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിച്ച് ശമ്പളവിതരണം പൂര്‍ത്തിയാക്കുവാന്‍ പ്രത്യേക യോഗം ചേരും. കൊവിഡ് പശ്ചാത്തലത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ഫണ്ടില്‍ നിന്നും 2.5 കോടി രൂപ വിനിയോഗിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു അനുമതി നല്‍കി. ഇത് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7