ആടുജീവിതം ഷൂട്ടിങ് മുടങ്ങി; തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ സഹായം തേടി പൃഥ്വിയും സംഘവും

ലോകമെങ്ങും കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമ ഷൂട്ടിങ് മുടങ്ങിയ അവസ്ഥയില്‍ ആയി. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്് പൃഥ്വിരാജാണ്. ഇതിനായി അടിമുടി മാറ്റം വരുത്തി പുതിയ ലുക്കിലാണ് പൃഥ്വിരാജ് ഒരുങ്ങിയത്. ജോര്‍ദ്ദാനിലാണ് ചിത്രീകരണം നടന്നത്.

സംഘത്തിലെ ഒരു നടന്‍ ആദ്യം ക്വാറന്റൈനില്‍ പോയെങ്കിലും ചിത്രീകരണം തുടരാന്‍ അനുവാദം വാങ്ങുകയും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ സംഘം പൂര്‍ണമായും ജോര്‍ദ്ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. ജോര്‍ദ്ദാനിലെ വാഡി റാമിലാണ് ഇപ്പോള്‍ സംഘം ഉളളത്. 58പേരാണ് സംഘത്തില്‍ ഉള്ളത്. പൃഥ്വിരാജും ബ്ലെസ്സിയും ഉള്‍പ്പെടെയുള്ളവരാണ് ജോര്‍ദ്ദാനില്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ഫിലിം ചേംബറിന്റെ സഹായം തേടിയിരിക്കുകയാണ് ഇവരിപ്പോള്‍. വിവരം മുഖ്യമന്ത്രിയെ അറിയിച്ചതായി ഫിലിം ചേംബര്‍ പ്രതിനിധികള്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7