പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. നടനില്‍ നിന്നും സംവിധായകനിലെയ്ക്കുള്ള പൃഥ്വിരാജിന്റെ മാറ്റത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ മോഹന്‍ലാല്‍. ‘ലൂസിഫര്‍ ദൈവത്തിനു പ്രിയപ്പെട്ടവനായിരുന്നു. എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ലൂസിഫര്‍. നല്ല വശവുമുണ്ടാകും മോശം വശവുമുണ്ടാകും. വലിയൊരു സിനിമയാണ് ലൂസിഫര്‍. മലയാള സിനിമയില്‍ സാധാരണ ഇല്ലാത്തതുപോലെ വലിയ സ്റ്റാര്‍ കാസ്റ്റും ഒക്കെ ഉള്ള ചിത്രമാണ്. ഒരു വലിയ സന്ദേശവും ചിത്രം പറയുന്നുണ്ട്. അങ്ങനെ പറഞ്ഞുപോയാല്‍ ചിലപ്പോള്‍ കഥ മുഴുവന്‍ പറഞ്ഞുപോകും. വ്യത്യസ്തമായ രീതിയിലാണ് ലൂസിഫറിന്റെ ഷൂട്ടിംഗ്. പൃഥ്വിരാജിന്റെ ചിത്രമാണ് ലൂസിഫര്‍ എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. എന്നെ അദ്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരുപാട് തിരക്കുള്ള കുറെ ചിത്രങ്ങളില്‍ അഭിനയിച്ച പൃഥ്വിരാജ് സംവിധായകനാകുന്നു. ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാന്‍ഡിംഗ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ് പൃഥ്വിരാജിനെ. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാന്‍ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.’ മോഹന്‍ലാല്‍ പറയുന്നു