കൊറോണ ബാധിതരെ ഐസൊലേഷന്‍ ചെയ്യുന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ആശുപത്രികളില്‍ മുറികള്‍ തികയാതെ വരുമ്പോള്‍ ഇത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കും. ഇതിനെ മറികടക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
റെയില്‍വേ 20,000 നോണ്‍ എസി കോച്ചുകള്‍ കൂടി ഐസലേഷന്‍ കോച്ചുകളാക്കി മാറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 5000 കോച്ചുകളാണു വിവിധ സോണുകള്‍ ചേര്‍ന്നു മാറ്റം വരുത്തി നല്‍കേണ്ടത്. ദക്ഷിണ റെയില്‍വേ 473 കോച്ചുകളാണു കൈമാറുക. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള സ്ലീപ്പര്‍ കോച്ചുകളാണ് ഐസലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്.
മാതൃക കോച്ചുകള്‍ കഴിഞ്ഞ ദിവസം റെയില്‍വേ പുറത്തിറക്കിയിരുന്നു. മിഡില്‍ ബെര്‍ത്തുകള്‍ ഒഴിവാക്കിയും ശുചിമുറികളിലൊന്ന് ബാത്ത് റൂമാക്കി മാറ്റിയുമാണു പരിഷ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കര്‍ട്ടനുകള്‍, അഡീഷനല്‍ പ്ലഗ് പോയിന്റുകള്‍ എന്നിവയും നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ കുറവുള്ള സ്ഥലങ്ങളില്‍ രോഗികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ കോച്ചുകള്‍ ഉപയോഗിക്കും.