ലണ്ടന്‍: ഒടുവില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്നു ബോറിസ് സ്വയം ക്വാറന്റീനില്‍ ആയിരുന്നു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്.
തുടര്‍ന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക വസിതിയില്‍ ഇരുന്നുകൊണ്ടു വിഡിയോ കോണ്‍ഫറന്‍സിലൂടെ ചുമതലകള്‍ നിറവേറ്റുമെന്നും ബോറിസ് ജോണ്‍സന്‍ അറിയിച്ചു.
യുകെയില്‍ ഇതുവരെ 11,658 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 578 പേര്‍ മരിച്ചു. യുഎസ്, ഇറ്റലി, ചൈന, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു ശേഷം കോവിഡ് സ്ഥിതി ഏറ്റവും വഷളായിരിക്കുന്നത് ബ്രിട്ടനിലാണ്. കഴിഞ്ഞ ദിവസം രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌കോട്‌ലന്‍ഡിലെ ബാല്‍മൊറാലില്‍ ഉള്ള രാജകുമാരനു ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്.