• ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 8 സാമ്പിളുകളാണ് ജില്ലയിൽ നിന്നയച്ചത്. ഇന്ന് രാവിലെ 21 പരിശോധന ഫലങ്ങളാണ് ജില്ലയിൽ ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്.
44 പരിശോധന ഫലങ്ങൾ കൂടി ഇനി ലഭിക്കാനുണ്ട്.
• ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 മണി വരെ 277 ഫോൺ വിളികളാണ് എത്തിയത്. പനി, ചുമ തുടങ്ങിയവയുണ്ട് ആശുപത്രിയിൽ പോകാൻ ആംബുലൻസ് ലഭ്യമാകുമോ, കൊറോണ ടെസ്റ്റ് നടത്തണോ എന്നൊക്കെ ചോദിച്ചായിരുന്നു ഭൂരിഭാഗം വിളികളുമെത്തിയത്.
• ഇന്നലെ (23.03.20) കൊച്ചി തുറമുഖത്ത് എത്തിയ 5 കപ്പലുകളിലെ 158 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
• ഇന്നലെ (24.03.20) വൈകിട്ട് 5 മണി മുതൽ ഇന്ന് രാവിലെ വരെ 10 മണി വരെ കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എത്തി 11 വിമാനങ്ങളിലെ 1255 യാത്രക്കാരെ പരിശോധിച്ചു. ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ഇവരിൽ നിന്നും സത്യവാങ്മൂലം വാങ്ങിയ ശേഷം വിവിധ ജില്ലകളിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി.