കേരളത്തിൽ ഇന്ന് 28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് 19 പേർക്കും കണ്ണൂർ 5 പേർക്കും എറണാകുളം2 പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് – 19 സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി.അതില്‍ 4 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.
കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍
അവശ്യസാധന ലഭ്യത ഉറപ്പാക്കും
സ്വകാര്യ വാഹനം ഉറപ്പാക്കും.
പൊതുഗതാഗതം ഉണ്ടാകില്ല
കോവിഡ് രോഗികള്‍ക്കായി ഓരോ ജില്ലയിലും പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കും.
ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല.
മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ രാവിലെ 7 മണി മുതൽ 5 മണി വരെയേ പ്രവർത്തിക്കാൻ അനുവദിക്കൂ.
നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്തെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ
കാസര്‍കോഡ് കടകള്‍ രാവിലെ 11 മുതല്‍ 5 വരെ.
ആള്‍ക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം തടയും
മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ സൗകര്യമൊരുക്കും
നാളെ മാധ്യമസ്ഥാപന മേധാവികളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും.