ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഏവരും വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കുന്നത്. വിദേശത്തുനിന്നും എത്തുന്നവര്‍ തീര്‍ച്ചയായും ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്. ഇപ്പോഴിതാ മലയാളി താരം മമ്ത മോഹന്‍ദാസും ക്വാറന്റൈന്‍ ചെയ്യാന്‍ തയാറായിരിക്കുന്നു. താരം സ്വന്തം വീട്ടില്‍ ഐസൊലേഷനായില്‍ കഴിയുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
യുഎസിലെ ലൊസ്ആഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ നടി മംമ്ത മോഹന്‍ദാസ് സ്വയം ഹോം ഐസൊലേഷനില്‍. മംമ്ത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്.
‘സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്. സെല്‍ഫ് ഐസൊലേഷനെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശത്തു നിന്നെത്തുന്നവര്‍ ഐസൊലേഷനില്‍ ചെലവഴിക്കണം. കോവിഡ് എവിടെയുമെത്താം. ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്‍പ്പിക്കാനാവൂ.’ ഐസൊലേഷനെ കുറിച്ച് മംമ്ത പറഞ്ഞു.
ഈ മാസം 21ന് ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് മംമ്ത കേരളത്തിലെത്തിയത്.