ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ കണ്ട സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. ‘സുരേഷ് റെയ്‌ന, താങ്കളെ കണ്ടതില്‍ സന്തോഷം. നിങ്ങള്‍ ഒരു മാന്യനായ വ്യക്തിയാണ്. സോയ ഫാക്ടറിനെപ്പറ്റി പറഞ്ഞതിനു നന്ദി. ഞാന്‍ ഒരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകനാണ്. അതുകൊണ്ട് തന്നെ ചെന്നൈയില്‍ വച്ച് താങ്കളെ കണ്ടത് പ്രത്യേക സന്തോഷമായി. എന്നെ ഒരു ഫാന്‍ ബോയ് പോലെ ആക്കാത്തതില്‍ വിക്രം പ്രഭുവിനു നന്ദി’ ദുല്‍ഖര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
തമിഴ് നടന്‍ വിക്രം പ്രഭുവിനും റെയ്‌നക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ഇന്‍സ്റ്റഗ്രാമിലാണ് ദുല്‍ഖര്‍ സന്തോഷം പങ്കുവച്ചത്. താന്‍ ചെന്നൈ സൂപ്പര്‍ കിംഗിന്റെ ആരാധകനാണെന്നും ദുല്‍ഖര്‍ കുറിച്ചു.
ദുല്‍ഖറിന്റെ പോസ്റ്റിന് റെയ്‌ന മറുപടിയും നല്‍കി. ‘താങ്കളെ കണ്ടതില്‍ സന്തോഷം സഹോദരാ. താങ്കള്‍ സോയ ഫാക്ടര്‍ സിനിമയില്‍ ഗംഭീരമായി അഭിനയിച്ചു. വീണ്ടും കാണാം. താങ്കള്‍ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു’ എന്നാണ് റെയ്‌ന മറുപടി നല്‍കിയത്. പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയാണ് ഇനി ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ളത്. ദുല്‍ഖര്‍ സിനിമാ ലോകത്ത് അരങ്ങേറിയ സെക്കന്‍ഡ് ഷോ, മോഹന്‍ലാല്‍ ചിത്രം കൂതറ എന്നീ സിനിമകളുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ സുഷിന്‍ ശ്യാം ആണ് സംഗീതം. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുക. ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Leave a Comment