പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്, മൂന്ന് മലയാളികൾ അറസ്റ്റിൽ, പ്രതികൾ ചെയ്തിരുന്നത് ഇങ്ങനെ: പോളണ്ടിലേക്കെന്നു പറഞ്ഞ് പണം കൈപ്പറ്റും, പിന്നീട് റഷ്യയിലേക്ക് ഓഫിസ് മാറ്റമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും

വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക്‌ മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. തയ്യൂർ പാടത്ത്‌ വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് എറണാകുളത്തുനിന്ന് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തിനിടെ കൊല്ലപ്പെട്ട കുട്ടനെല്ലൂർ തോളത്ത് ബിനിൽ (31), പരുക്കേറ്റ തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ ജെയിൻ(28) എന്നിവരുടെ ബന്ധുക്കളുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മരിച്ച ബിനിലിന്റെ ഭാര്യയുടെ ബന്ധുവാണ് ജെയിൻ. ജെയിനിന്റെ പിതാവ് കുരിയൻ, ബിനിലിന്റെ ഭാര്യ ജോയ്സി എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് കമ്മിഷണർക്കും ഇവർ പരാതി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

പ്രതിരൾ പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ഇരുവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. എറണാകുളം പോപ്പുലർ മാരുതി ഷോറൂമിൽ മെക്കാനിക്കായിരുന്നു ജെയിൻ. അകന്ന ബന്ധുവായ സിബി, തനിക്ക് പോളണ്ടിൽ എക്സ്റേ വെൽഡിങ് ജോലിയാണെന്നും പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്താമെന്നും ജെയിനിനോട് വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തിനാല്പതിനായിരം രൂപ കൈപ്പറ്റിയെനന് പരാതിയിൽ പറയുന്നു.
സെയ്ഫ് അലിഖാനെ കുത്തിയത് ബംഗ്ലാദേശി പൗരൻ? അനധികൃതമായി ഇന്ത്യയിലെത്തിയ പ്രതി പേര് മാറ്റ് വിജയ് ദാസായി, മുംബൈയിലെത്തിയത് ആറുമാസം മുൻപ്, ബോളിവുഡ് നടന്റെ വീട്ടിൽ കയറിയത് കൊള്ളയടിക്കാൻതന്നെ

ആദ്യം പോളണ്ടിലേക്കെന്നു പറഞ്ഞാണ് പ്രതികൾ പണം കൈപ്പറ്റിയത്. പിന്നീട് റഷ്യയിലേക്ക്‌ ഓഫീസ് മാറ്റിയെന്ന് അറിയിച്ചു. റഷ്യയിൽ ഇലക്ട്രീഷ്യനായി ജോലിനൽകാമെന്നും ഉറപ്പുനൽകി. നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് അറിയിച്ചു. മികച്ച ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചപ്പോൾ ബന്ധു ബിനിലും പോകാൻ തയ്യാറാകുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതോടെ സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) ടിക്കറ്റിനും അനുബന്ധച്ചെലവുകൾക്കുമെന്നു പറഞ്ഞ് 4.20 ലക്ഷം രൂപയും കൈപ്പറ്റി.

എന്നാൽ തങ്ങൾ തട്ടിപ്പോ വഞ്ചനയോ നടത്തിയിട്ടില്ലെന്നും യുവാക്കളുടെയും ബന്ധുക്കളുടെയും പൂർണസമ്മതത്തോടെയാണ് റഷ്യയിലേക്ക്‌ കൊണ്ടുപോയതെന്നുമാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.

pathram desk 5:
Related Post
Leave a Comment