സാഹചര്യങ്ങള്‍ അസാധാരണമാണ്, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. സംസ്ഥാനത്ത് സാഹചര്യങ്ങള്‍ അസാധാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹം ഒറ്റക്കെട്ടായി നീങ്ങണം. അതീവ ജാഗ്രതയും കരുതലിന്റെയും ഫലമായാണ് രോഗപ്രതിരോധത്തില്‍ ഇതുവരെ നിര്‍ണായകമായ മുന്നേറ്റം സാധ്യമായത്.

ആരോഗ്യ രംഗത്തെ ലോകോത്തര മാതൃകയുടെ അടിത്തറ ഈ അതിവജീവന പ്രവര്‍ത്തനങ്ങളില്‍ കരുത്തരാക്കുന്നു. ഭീതി ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല. ജാഗ്രതയില്‍ കുറവ് വരാന്‍ പാടില്ല. ജാഗ്രതയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കാര്യങ്ങള്‍ ആകെ വഷളാകുമെന്നും മുഖ്യമന്ത്രി. ജനജീവിതം സാധാരണ രീതിയില്‍ മുന്നോട്ടുനീങ്ങേണ്ടതില്‍ ഏറ്റവും വലിയ ഇടപെടല്‍ നടത്താന്‍ കഴിയുന്നതും ഉത്തരവാദിത്തം നടത്താന്‍ കളയുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ്. ആ പ്രധാന്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ആശയവിനിമയം. സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തദ്ദേശ ഭരണമന്ത്രി എ.സി മൊയ്തീനും യോഗത്തില്‍ പങ്കെടുത്തു.

ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് നമ്മള്‍ ഇടപെടുന്നത്. കൊറോണ വിപത്തിനെതിരായ നീക്കത്തില്‍ പങ്കെടുക്കുന്നവരാണ് ഇത് ശ്രവിക്കുന്നവര്‍. അതിന്റെ പ്രയോജനം നാട് അനുഭവിക്കുന്നു. അതില്‍ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. വലിയൊരു പ്രതിസന്ധിയാണ് നാട് അനുഭവിക്കുന്നത്. ഈ ഘട്ടത്തില്‍ മറ്റെല്ലാ ഉത്തരവാദിത്തങ്ങളും മാറ്റിവച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. കൊവിഡ് ബാധയില്‍ വികസിത രാജ്യങ്ങള്‍ പോലും സ്തംഭിച്ചുനില്‍ക്കുകയാണ്. എങ്ങനെ നേരിടമെന്ന ആശങ്കയിലാണ് രാജ്യങ്ങള്‍. ഏറ്റവുമൊടുവില്‍ 160 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു. നമുക്ക് സ്വന്തമായ ആരോഗ്യപരിപാലനമുണ്ട്. ഗ്രാമതലം മുതല്‍ അര്‍പ്പണ മനോഭാവത്തോടെ അണിചേരുന്ന ആരോഗ്യ പ്രവര്‍ത്തകരുണ്ട്. ഇതിനെയൊക്കെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് മുന്നിലുള്ളത്.

ഡിസംബറിലാണ് കൊവിഡ് കണ്ടുപിടിക്കപ്പെട്ടത്. ജനുവരിയില്‍ തന്നെ നമ്മുക്ക് മുന്നറിയിപ്പ് കിട്ടി. ഒരു ദിവസം പോലും വൈകിക്കാതെ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി. ഒറ്റക്കെട്ടായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനമാണ് എന്നാല്‍ ഇത് പൂര്‍ണ്ണമല്ല. ആദ്യത്തെ കടമ ജാഗ്രത തന്നെയാണ്. രണ്ടാമത്തേത് ഒരു പഴുതും ഇല്ലാത്ത നിരന്തരമായ ഇടപെടലാണ്. സംസ്ഥാനത്ത് ഇന്ന് 26,000 ഓളം പേരാണ് വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നത്. യഥാര്‍ത്ഥത്തില്‍ കരുതലില്‍ കഴിയലാണ്. നമ്മുടെ സഹോദരങ്ങള്‍ക്ക് രോഗം ബാധിക്കാനുള്ള സാഹചര്യത്തില്‍ അവരെ സംരക്ഷിക്കാനും മറ്റുള്ളവരിലേക്ക് പടര്‍ന്നുപിടിക്കാതിരിക്കാനുള്ള കരുതലും സ്വീകരിക്കുകയാണ്. അവര്‍ നിരീക്ഷണത്തിലാണ്. അവരുടെ സംരക്ഷണം പ്രദേശിക ഭരണസംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യങ്ങള്‍ നടപ്പാക്കുക. ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ക്ക് തടസ്സം വന്നുകൂടാ. അവരുടെ സാധാരണ ജീവിതം ഉറപ്പാക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരം ഇടപെടലുണ്ടാകാണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തടങ്കലിലല്ല, അവര്‍ സംരക്ഷണത്തിലാണ്. അതിനാലാണ് ക്വാറന്റയിനു പകരം ‘കെയര്‍ സെന്റര്‍’ എന്ന വാക്ക് ഉപയോഗിക്കുന്നത്.
.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപ്പോകുന്നത് അനുവദിക്കാന്‍ കഴിയില്ല. സൗകര്യങ്ങളും സ്‌നേഹ പരിചരണവും നല്‍കുന്നതിനൊപ്പം അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.

കൊവിഡ് ആര്‍ക്ക് ബാധിച്ചു, ആരാണ് രോഗാണു വാഹകന്‍ എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ല. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആരെയും പെട്ടെന്ന് പിടികൂടാം. അതുകൊണ്ടാണ് വിവാഹം, ആരാധന, ഉത്സവങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നത്. ഇതില്‍ ആര്‍ക്കും പരിഭവമോ ഇല്ല. മതനേതാക്കള്‍ എല്ലാവരും ഒരേമനസ്സോടെയാണ് ഇക്കാര്യത്തില്‍ സഹകരിച്ചത്. നാട്ടില്‍ രൂപപ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ താത്ക്കാലികമായി തടയണം. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഏതാനും മുസ്ലീം പള്ളികള്‍ ജുമാ നമസ്‌കാരം നിര്‍ത്തിവച്ചു. ഇതൊക്കെ മാതൃകാപരമായ നടപടികളാണ്.

വൈറസ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത വരികയാണ്. ലോകത്തെ സൂചനകള്‍ അതാന് നല്‍കുന്നത്. സാമൂഹിക വ്യാപനം എന്നത് തടയാനുള്ള ഉത്തരവാവദിത്തം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ്. ഈ ഉത്തരവാദിത്തം ശരിയായ രീതിയില്‍ ഏറ്റെടുക്കണം. ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ചെറിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുവെന്നത് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. ചിലര്‍ക്കെല്ലം അത് വലിയ പ്രയാസമായി മാറിയേക്കാം. ആഘോഷങ്ങളില്‍ ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താന്‍ തീരുമാനിക്കുകയാണ്. വിവാഹങ്ങള്‍ പലരും മാറ്റിവച്ചു. പൊതുപരിപാടികള്‍ മാറ്റിവച്ചു.

വിവാഹങ്ങള്‍ മാറ്റിവയ്ക്കുമ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഓഡിറ്റോറിയങ്ങള്‍ ആ പണം തിരിച്ചുനല്‍കണം. അതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും ആവശ്യമായി വരും. അടിയന്തര ഘട്ടം വരുമ്പോള്‍ പല കാര്യങ്ങളും പതിവില്‍ നിന്ന് വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടിവരും. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയ്ക്ക് സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കും. ചിലര്‍ തെറ്റായ ചില നടപടി സ്വീകരിക്കാറുണ്ട്. അത് ഇല്ലാതിരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. മരുന്നുകളുടെ ലഭ്യതയ്ക്ക് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്. പ്രതിരോധ സാമഗ്രികളുടെ ലഭ്യതയ്ക്കും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ വലിയ തോതില്‍ ലഭ്യമാക്കും. ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് എല്ലാം ലഭ്യമാക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. പൂഴ്ത്തിവയ്പ്പുകളും മറ്റും തടയാന്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതായിരിക്കുകയാണ്. സമയം ചെലവഴിക്കാന്‍ അവര്‍ കവലകളില്‍ കൂട്ടംകൂടുന്നു. ഇത് രോഗ വ്യാപന സാധ്യത കൂട്ടുന്നു. അതിനാല്‍ അവരെ ബോധവത്കരിക്കണം. അവരെയും നാടിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കണം. അതിജീവനം ഇന്നോളം ജാഗ്രതയിലൂടെയും വിശ്രമ രഹിതമായ ഇടപെടലുകളിലൂടെയുമാണ് സാധ്യമായത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരെയുള്ള ആരോഗ്യ സംവിധാനമാണ് നമ്മുള്ളത്. ഇന്ത്യയില്‍ ആകെയുള്ള 6.5 ലക്ഷം ആശുപത്രി കിടക്കകളില്‍ ഒരുലക്ഷം കേരളത്തിലാണ്. സാധാരണ നിലയില്‍ ഏത് അടിയന്തര സാഹചര്യം നേരിടാനുള്ള കരുതലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular