പലവിധത്തിലുള്ള വ്യാജ്യ വാര്‍ത്തകള്‍ കണ്ടിട്ടുണ്ട് എന്നാലും ഇങ്ങനെയുണ്ടോ? ലിസ്ബണ്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. കൊറോണ ബാധിതരെ ശുശ്രൂഷിക്കുന്നതിനായി പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ‘സിആര്‍7’ ഹോട്ടലുകള്‍ സൂപ്പര്‍താരം ആശുപത്രികളാക്കി മാറ്റിയെന്നായിരുന്നു ആദ്യ പ്രചാരണം. വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, ഈ വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങളാണെന്നും ഹോട്ടലുകള്‍ ആശുപത്രികളാക്കാന്‍ പദ്ധതിയില്ലെന്നും ‘സിആര്‍7’ വക്താവു തന്നെ നേരിട്ട് വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് മറ്റൊരു വ്യാജവാര്‍ത്ത കൂടി സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തനിക്കും കുടുംബത്തിനും താമസിക്കുന്നതിനായി റൊണാള്‍ഡോ സ്വകാര്യ ദ്വീപ് വാങ്ങിയെന്നാണ് ഇത്. കൊറോണ വൈറസ് ഭീതി മൂലം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പസിഫിക് സമുദ്രത്തിലാണ് റൊണാള്‍ഡോ പുതിയ ദ്വീപ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ വാര്‍ത്ത വ്യാജമാണെന്ന് തൊട്ടുപിന്നാലെ തെളിയുകയും ചെയ്തു.
ഇറ്റാലിയന്‍ സെരി എയില്‍ യുവെന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ പോര്‍ച്ചുഗലിലെ വീട്ടിലാണുള്ളത്. അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് നാട്ടിലേക്കു പോയ റൊണാള്‍ഡോ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍ത്തന്നെ തുടരുകയാണ്. യുവെന്റസില്‍ റൊണാള്‍ഡോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള യുവെന്റസ് താരങ്ങളും പരിശീലകരും ക്വാറന്റീനിലാണ്. നിലവില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇറ്റലിയില്‍ സെരി ഉള്‍പ്പെടെ എല്ലാ കായിക മത്സരങ്ങളും ഏപ്രില്‍ 3 വരെ നിര്‍ത്തിവച്ചിരിക്കുകയാ