ആ വേദിയില്‍ അന്ന് പൃഥി എന്റെ കൈപിടിച്ച് സമാധാനിപ്പിച്ചു എന്ന് സുപ്രിയ

പൃഥ്വിരാജിനെ പോലെ തന്നെ ആരാധകരാണ് ഭാര്യ സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമിലുള്ളത്. അതുകൊണ്ട് തന്നെ പൃഥ്വിരാജ് സുപ്രിയ താരദമ്പതികളുടേതായ എല്ലാ വാര്‍ത്തകളും പെട്ടന്ന് വൈറലാവാറുണ്ട്. പൃഥ്വിയുടെയും മകള്‍ അല്ലിയുടെയും വിശേഷങ്ങള്‍ സുപ്രിയ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയയുടെയും പൃഥ്വിയുടെയും ഒരു പഴയ ചിത്രമാണ് വൈറലാകുന്നത്.

പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്ന് കുറിച്ച് സുപ്രിയ തന്നെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. 2011ലെ ഇരുവരുടെയും പഴയകാല ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. ” 2011 ല്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമെടുത്ത ചിത്രമാണിത്. ദുബായില്‍ നടന്നൊരു അവാര്‍ഡ് ഷോയില്‍ നിന്നുളള ചിത്രമാണ്. എന്നെ സ്‌റ്റേജിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ടെന്‍ഷനിലായി. പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു.” സുപ്രിയ ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2011 ഏപ്രില്‍ 25നാണ് മാധ്യമപ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വി ഇപ്പോള്‍ വിദേശത്താണ്. സുപ്രിയയും സിനിമാ നിര്‍മാണ മേഖലയില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം ‘9’, ‘െ്രെഡവിങ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7