ഐപിഎല്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചു

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ടി20 ടൂര്‍ണമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 29ന് സീസണ്‍ ആരംഭിക്കില്ല. അടുത്ത മാസം 15ന് ആയിരിക്കും 13ാം സീസണ്‍ ആരംഭിക്കുക. വിവരം ബിസിസിഐ അറിയിച്ചതായി ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും.

നേരത്തെ ടൂര്‍ണമെന്റ് നീട്ടിവയ്ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 15 വരെ ഇന്ത്യയിലേക്ക് വരാന്‍ വിദേശ താരങ്ങള്‍ക്ക് അനുവാദവും നല്‍കില്ലെന്ന് നേരത്തെ തന്നെ വ്യക്താമാക്കിയിരുന്നു. വിവിധ ഫ്രാഞ്ചൈസികളുടെ ഹോം ഗ്രൗണ്ടുകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

ഈ സീസണില്‍ ഹോം മത്സരങ്ങള്‍ ഡല്‍ഹിയില്‍ നടത്താനാകില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7