കൊച്ചി: കൊറോണ സംസ്ഥാനം വീണ്ടും ആശങ്കയിലേക്ക്. ഇന്നലെ നേരിയ ആശ്വാസം നല്‍കിയ ശേഷം തൃശൂരും കണ്ണൂരും തിരുവനന്തപുരത്തും സംശയാസ്പദമായ സാഹചര്യം വീണ്ടും ആശങ്കയിലേയ്ക്ക് വഴിവെച്ചിരിക്കുന്നത്. തൃശൂരിലും കണ്ണൂരിലും രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ സ്വദേശിയും കണ്ണൂര്‍ സ്വദേശിയും ഇടപെട്ടവരുടെ സമ്പര്‍ക്ക പട്ടികയും റൂട്ടുമാപ്പും ഇന്ന് തയ്യാറാക്കും. കണ്ണൂരില്‍ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത് വിവാദമാകുന്നു.
ഖത്തറില്‍ നിന്നും വന്ന 21 കാരനാണ് തൃശൂരില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ക്കൊപ്പം ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയയാളാണ് തൃശൂര്‍ സ്വദേശി. തൃശൂരിലുള്ള രോഗിയുമായി സഹവസിച്ച രണ്ട് പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെ 100 പേരാണ് നിരീക്ഷണത്തിലായത്. ഇയാളുടെ നാട്ടില്‍ എത്തിയ ശേഷമുള്ള സഞ്ചാര പാതയെക്കുറിച്ച് റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് ഏഴിനാണ് ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 3 വരെ ഇയാള്‍ ഒട്ടേറെ ഇടങ്ങളില്‍ ഇടപെട്ടു. മാളുകള്‍ സന്ദര്‍ശിക്കുയും സിനിമാ കാണുകയും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ വിമാനത്തിലുണ്ടായിരുന്ന തൃശൂര്‍ ജില്ലയില്‍നിന്നുളള 11 പേരും നിരീക്ഷണത്തിലായിരുന്നു. ആയിരത്തിലധികം പേരുമായി ഇയാള്‍ സഹകരിച്ചതായിട്ടാണ് സംശയിക്കുന്നത്. ഇയാള്‍ വിവിധ ഷോപ്പിംഗ് മാളുകള്‍ സന്ദര്‍ശിക്കുകയും കല്യാണനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
റാന്നി സ്വദേശികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് തൃശൂരില്‍ വിദേശത്ത് നിന്നും വന്നയാളെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഇയാള്‍ക്കൊപ്പം വിമാനത്തില്‍ അടുത്തിരുന്ന് യാത്ര ചെയ്തവരും നിരീക്ഷണത്തിലാണ്.
രോഗബാധ ഉറപ്പിച്ച ദുബായില്‍നിന്നു വന്നയാള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലും കണ്ണൂരിലും രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഇടപഴകിയവരുടെ പട്ടിക തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അതേസമയം രോഗിയെ ആശുപത്രിയില്‍ നിന്നും വിട്ടയയച്ചത് വിവാദമായിട്ടുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാണ് ഡിസ്ചാര്‍ജ്ജ് ചെയ്തതെന്നും അതില്‍ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍ ഒഴികെയുള്ള ജിസിസി രാജ്യങ്ങള്‍ വലിയ കോവിഡ് ഭീഷണിയില്‍ ആയിരുന്നില്ല. ഇയാള്‍ വിമാനം ഇറങ്ങിയ ശേഷം നേരെ വീട്ടിലേക്ക് ടാക്‌സിയില്‍ പോയി. പിന്നീട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണം ക?ണ്ടതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിന്നീട് രോഗലക്ഷണങ്ങള്‍ ഇല്ലാതെ വന്നതോടെ ഡിസ്ചാര്‍ജ്ജ് ചെയ്തതായിട്ടാണ് കളക്ടര്‍ പറയുന്നത്. വിമാനത്താവളത്തില്‍ ഇയാളെ സ്വീകരിക്കാന്‍ എത്തിയത് അമ്മാവനും ഭാര്യയും ഉള്‍പ്പെടെയുള്ള ബന്ധുക്കളാണ്. ഇ?പ്പോള്‍ ടാക്‌സി െ്രെഡവറും ബന്ധുക്കളും നിരീക്ഷണത്തിലാണ്.
ഇവര്‍ യാത്രയ്ക്കിടയില്‍ മലബാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് വീട്ടില്‍ വെച്ച് അസ്വസ്ഥത തോന്നിയതിനാല്‍ ഡോക്ടറെ കാണുകയും അദ്ദേഹമാണ് മെഡിക്കല്‍ കോളേജില്‍ അയയ്ക്കുകയും ചെയ്തത്. അതേസമയം ഇയാള്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന അമ്മാവന്‍ നാട്ടിലെ ഉത്സവക്കമ്മറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തില്‍ നാട്ടിലെ പലവീടുകളിലും പിരിവിന് കയറിയിരുന്നതായി വിവരമുണ്ട്. അതുപോലെ തന്നെ ഇയാളെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടു വന്ന സ്വകാര്യ ടാക്‌സി െ്രെഡവര്‍ അതിന് ശേഷം ടാക്‌സി സ്റ്റാന്റ് ഉള്‍പ്പെടെ ഒട്ടേറെ ഇടങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിദേശത്ത് നിന്നും വന്നയാളും ടാക്‌സി െ്രെഡവറും അമ്മാവനും ഭാര്യയും ആഹാരം കഴിച്ച ഹോട്ടലിലെ ജീവനക്കാരും അടക്കം ഇടപെട്ട എല്ലാവരും നിരീക്ഷണത്തിലായി. ഇപ്പോള്‍ ഇതെല്ലാം ചേര്‍ത്ത് രണ്ടാം വട്ട സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കാനുള്ള നിര്‍ദേശം കിട്ടിയിരിക്കുകയാണ്.
ഇറ്റലിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ആള്‍ക്ക് പ്രാഥമിക പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തി. ഇയാളുടെ രണ്ടാമത്തെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ആശ്വാസത്തിന്റെ ഒറ്റദിവസ ഇടവേള കഴിഞ്ഞ് കേരളത്തില്‍ പുതുതായി കണ്ണൂരിലും തൃശൂരിലുമാണു രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 19 ആയി. പത്തനംതിട്ടയില്‍ ഫെബ്രുവരി 20ന് ശേഷം വിദേശത്ത് നിന്നും വന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഡിഎംഒ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ ഉടനീളം 4180 പേര്‍ നിരീക്ഷണത്തിലാണ്. 3910 പേര്‍ വീട്ടിലും 270 പേര്‍ ആശുപത്രിയിലും. 1337 സാമ്പിള്‍ പരിശോധനക്ക് അയച്ചതില്‍ 953 ഫലം നെഗറ്റീവാണ്. ഇന്നലെ 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 33 പേര്‍ക്ക് രോഗം ഇല്ലെന്നു കണ്ടെത്തി. 900 പേര്‍ പുതുതായി നിരീക്ഷണ പരിധിയിലുണ്ട്. കൊറോണ ബാധിച്ചുള്ള ആദ്യ മരണം കര്‍ണാടകയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.