കൊറോണ: ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലവും നെഗറ്റീവ്; പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല, വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ തുടരുന്നതിനിടയില്‍ ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലം പുറത്തുവന്നു. ഇത് എല്ലാം നെഗറ്റീവാണ്.
അതേസമയം15 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനാഫലങ്ങളും ഇന്ന് പുറത്തുവരും. പത്തനംതിട്ട ജില്ലയിലെ 14 പേരുടെ പരിശോധനാഫലങ്ങളാണ് ഇന്ന് വരിക. രോഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലെ വിവിധ കേന്ദ്രങ്ങളില്‍ 25 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതോടെ ജില്ലയില്‍ മാത്രം നിരീക്ഷണത്തില്‍ ആയവരുടെ എണ്ണം 990 ആയി.

അതിനിടയില്‍ ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലം പുറത്തു വന്നു ഇത് നെഗറ്റീവാണ്. ഇവരില്‍ അഞ്ചുപേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇവരെ വീട്ടിലേക്ക് മാറ്റും. ഇനിയുള്ള 28 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. അതേസമയം സംസ്ഥാനത്ത് പുതിയതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് മൊത്തമായി 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3313 പേര്‍ നിരീക്ഷണത്തിലാണ്. 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രിയിലും കഴിയുന്നു. കഴിഞ്ഞ ദിവസം 1179 പേരില്‍ 889 പേരുടെ സാമ്പിള്‍ഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെ ഫലമാണ് ഇനി പുറത്തു വരാനുള്ളത്.

ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി 969 പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയതായിട്ടായിരുന്നു കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈറിസ്‌ക്ക് വിഭാഗത്തില്‍ പെടുത്തി. 60 വയസ്സില്‍ കൂടുതലുള്ള 13 ശതമാനം പേര്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നുണ്ട്. രോഗം വന്നവരുടെ കോണ്ടാക്ട് ലിസ്റ്റില്‍ 60 പേര്‍ കോട്ടയത്തുണ്ട്. 80 വയസ്സിന് മുകളില്‍ രണ്ടുപേര്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നു. ഇവരില്‍ ഒരാളുടെ നില കഴിഞ്ഞ ദിവസം വഷളായിരുന്നെങ്കിലും ഇപ്പോള്‍ വ്യത്യാസം വന്നിട്ടുണ്ട്.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 131 പേരാണ്. ഇവരില്‍ 33 പേര്‍ ഹൈ റിസ്‌ക്ക് പട്ടികയിലാണ്. അതിനിടയില്‍ കോവിഡ് 19 രോഗഭീതി പരത്തി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ടു പേര്‍ സംസ്ഥാനത്ത് പിടിയിലാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 11 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെറ്റായ വാര്‍ത്ത പോസ്റ്റ് ചെയ്താലും ഷെയര്‍ ചെയ്താലും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

കോവിഡ് 19 നെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം കരുതലോടെ നീങ്ങുമ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ നാട്ടിലേക്ക് വരുന്നുണ്ട്. ഇതോടെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ക്കശമാക്കി. ഈ രീതിയില്‍ നാട്ടില്‍ എത്തിയവരെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. വിദേശത്തു നിന്നും വരുന്നവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യുന്നവരും കൂടി. കാര്യമായ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയയ്ക്കുന്നത്‌

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7