ആലുവ ചെമ്പറക്കിയില്‍ അഞ്ചാം ക്ലാസുകാരനെ കാണാതായി. ചെമ്പറക്കിയില്‍ താമസിക്കുന്ന തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്‍ ഫൈസല്‍ ജമാലിനെയാണ് കാണാതായത്. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 11കാരനായ ഫൈസല്‍.
ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങിനു പോയപ്പോഴാണ് കുട്ടിയെ കാണാതായത്. എട്ടരയോടെ കുട്ടിയെ കാണാതായെന്നും ഇപ്പോള്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയാണെന്നും പിതാവ് അറിയിച്ചു. കുട്ടിയെ കാണാതാവുമ്പോള്‍ പച്ച ഷര്‍ട്ടാണ് ധരിച്ചിരുന്നെതെന്നും പിതാവ് അറിയിച്ചു.