ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ അമല പോളിന് സോഷ്യല്‍ മിഡിയയുടെ വിമര്‍ശനം. ചെറിയ വസ്ത്രം ധരിച്ച് ജനാല പടിയില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രം അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘ലെറ്റ് ഗോ ബേബി ഗേള്‍’ എന്ന കാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയത്. ചിത്രം വൈറലായതോടെ വിമര്‍ശനവുമായി ആരാധകരെത്തി. സ്‌കൂള്‍ യൂണിഫോമാണോ ധരിച്ചിരിക്കുന്നതെന്നുള്ള കമന്റുകളാണ് അമലയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിറയുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം നേരത്തെയും വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.