തേജസ് ട്രെയിനുകള്‍ കേരളത്തിലേക്ക്…

കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് കേരളത്തില്‍ കോയമ്പത്തൂര്‍-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍സിറ്റിക്ക് സമാന്തരമായി സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ പദ്ധതി. റെയില്‍വേ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാവിലെ ആറിന് മംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് ഉച്ചക്ക് 12.10ന് കോയമ്ബത്തൂരിലെത്തും. കോയമ്ബത്തൂരില്‍ നിന്ന് ഉച്ചക്ക് 2.30ന് തിരിച്ച് വൈകുന്നേരം 4.50ന് കോഴിക്കോടും രാത്രി 8.40ന് മംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, ട്രെയിനിന്റെ യാത്രാക്കൂലി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പ്രീമിയം സൗകര്യങ്ങളോട് കൂടിയ ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടികളാണ് തേജസ് എക്‌സ്പ്രസ് ട്രെയിനുകള്‍. ഡല്‍ഹി-ലഖ്‌നൗ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച തേജസ് ട്രെയിനില്‍ 2400 രൂപയായിരുന്നു യാത്രക്കൂലി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7