നടിയെ ആക്രമിച്ച കേസ് : മഞ്ജു വാര്യരുടെ വിസ്താരം പൂര്‍ത്തിയായി

നടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസിലെ സാക്ഷിയായ നടി മഞ്ജു വാരിയരുടെ വിസ്താരം പൂര്‍ത്തിയായി. വൈകിട്ട് 6 മണിയോടെയാണു പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം പൂര്‍ത്തിയായത്.

മഞ്ജുവിന്റെ വിസ്താരം നീണ്ടുപോയതോടെ ഇന്നലെ കോടതി വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. സാക്ഷി വിസ്താരത്തിനായി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരോട് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7